Wednesday, October 15, 2025

കനത്ത മൂടല്‍മഞ്ഞ്; യു.പിയില്‍ നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു, ഒരാള്‍ മരിച്ചു, 12 പേര്‍ക്ക് പരിക്ക്

heavy fog; One dead, 12 injured in multiple vehicle accident in UP

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനിടെ ആഗ്ര – ലഖ്‌നൗ എക്‌സപ്രസ് വേയില്‍ വാഹനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. പന്ത്രണ്ടിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യു.പിയിലെ ഉന്നാവിലാണ് അപകടം നടന്നത്. കാഴ്ച മറയ്ക്കുന്ന തരത്തില്‍ മൂടല്‍ മഞ്ഞ് മൂടിയതാണ് അപകടത്തിലേക്ക് നയിച്ചത്. നിരവധി കാറുകളും ബസും കൂട്ടിയിടിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

നത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് സമാനമായ നിരവധി അപകടങ്ങളാണ് ഉത്തര്‍പ്രദേശിലാകെ റിപ്പോര്‍ട്ട് ചെയ്തത്. ബറേലിയില്‍ അമിതവേഗതയിലെത്തിയ ട്രക്ക് വീട്ടിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായി. ആഗ്രയില്‍ രണ്ടു ട്രക്കുകള്‍ കൂട്ടിയിടിക്കുകയും ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!