ഡൽഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനത്തില്‍ 10 പേരെ ചോദ്യംചെയ്ത് പൊലീസ്. സ്‌ഫോടനത്തിന് തൊട്ടുമുന്‍പ് പ്രദേശത്തുണ്ടായിരുന്നവരുടെ പട്ടിക തയ്യാറാക്കിയെന്നും സിസി ടിവി ക്യാമറകളില്‍നിന്നും പ്രദേശത്ത് ആക്ടീവായ സിം കാര്‍ഡുകളില്‍നിന്നുമാണ് ആളുകളെ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. സ്‌ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കള്‍ തിരിച്ചറിയാന്‍ ഫോറന്‍സിക് പരിശോധന ഫലം കാത്തിരിക്കുകയാണ് പൊലീസ്, എന്‍ഐഎ, എന്‍എസ്ജി സംഘങ്ങള്‍.

സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഡൽഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടന ശബ്ദം കേട്ടതായി അഗ്‌നിരക്ഷാസേനയ്ക്ക് സന്ദേശം ലഭിക്കുന്നത്. സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി എംബസി അധികൃതരും സ്ഥലവാസികളും സ്ഥിരീകരിച്ചു.