ടൊറന്റോ: ടൊറന്റോയിലെ റോൺസെസ്‌വാലെസിൽ ബോക്‌സിംഗ് ഡേയിൽ 68 വയസുള്ള വിങ്കോ സ്കോക്കോ മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ടൊറന്റോ സ്വദേശിയായ വാംഗേലി കെസ്‌കിനോവ് ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ നരഹത്യക്ക് കേസെടുത്തു.

ഡിസംബർ 26 ന് ആണ് കേസിനാസ്പദമായ സംഭവം. മറ്റൊരാളുമായുണ്ടായ തർക്കത്തിനിടയിലാണ് 68 വയസുള്ള വിങ്കോ സ്കോക്കോ കൊല്ലപ്പെട്ടത്. ഇയാളെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടൊറന്റോയിലെ ഈ വർഷത്തെ 72-ാമത്തെ നരഹത്യയാണ് ഇത്.