ചൊവ്വാഴ്‌ച നപാനിയിൽ കാർ മറ്റൊരു വാഹനത്തിലിടിച്ച് കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയ സംഭവത്തിൽ വയോധികയ്‌ക്കെതിരെ കേസെടുത്തു. ഒഡേസയിൽ നിന്നുള്ള 87 വയസുള്ള വയോധികയ്‌ക്കെതിരെയാണ് കേസെടുത്തത്.

സ്ത്രീ പാർക്കിംഗ് സ്ഥലത്തേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കാർ മറ്റൊരു വാഹനത്തിൽ ഇടിക്കുകയും തുടർന്ന് അടുത്തുള്ള ഒരു വ്യാപാര സ്ഥാപനത്തിന്റെ മുൻവശത്തെ ജനാലയിൽ ഇടിക്കുകയും ചെയ്തു. അപകട സമയത്ത് സ്ത്രീ കാറിൽ തനിച്ചായിരുന്നു.