ബ്രാംപ്ടൺ : ബ്രാംപ്ടണിൽ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്ന് പീൽ പോലീസ് അറിയിച്ചു. രാവിലെ പതിന്നൊരയോടെ ഡിക്‌സി റോഡിന്റെയും ക്വീൻ സ്‌ട്രീറ്റിന്റെയും ഇടയിലാണ് അപകടം നടന്നത്. അമിതവേഗതയിൽ വന്ന രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് അപകടസ്ഥലത്തെത്തിയ പീൽ പോലീസ് പറഞ്ഞു.

അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെപറ്റി കൂടുതൽ അന്വേഷണമാരംഭിച്ചതായും ഇതേതുടർന്ന് ഡിക്സി റോഡ് അടച്ചിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
