Monday, August 18, 2025

മോൺട്രിയലിൽ ഒരു വയസുള്ള കുഞ്ഞിനെ തട്ടികൊണ്ടുപോയ സംഭവം: അമ്മയ്‌ക്കെതിരെ കുറ്റം ചുമത്തി

One-year-old kidnapped in Montreal, Mother charged

മോൺട്രിയലിൽ ഒരു വയസുള്ള പെൺകുഞ്ഞിനെ തട്ടികൊണ്ട് പോയ സംഭവത്തിൽ അമ്മയ്‌ക്കെതിരെ കുറ്റം ചുമത്തി. 18 വയസുള്ള യുവതിക്കെതിരെ അതിക്രമിച്ചു കടക്കൽ, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് മോൺട്രിയൽ പൊലീസ് വക്താവ് ഓഡ്രി റോയ്-ക്ലോട്ടിയർ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ മോൺട്രിയലിലെ ലാച്ചിൻ ജില്ലയിലെ വീട്ടിൽ നിന്നാണ് കുഞ്ഞിനെ കാണാതായത്. മുത്തശ്ശിയോടൊപ്പം ആയിരുന്നു കുഞ്ഞ് താമസിച്ചിരുന്നത്. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് മോൺട്രിയലിൽ ആംബർ അലർട്ട് പുറപ്പെടുവിച്ചിരുന്നു. ബുധനാഴ്ച രാവിലെയോടെ സെന്റ് ലോറന്റ് ബറോയിൽ പുലർച്ചെ 2 മണിയോടെ കുഞ്ഞിനെ അതിന്റെ അമ്മയോടൊപ്പം കണ്ടെത്തുകയായിരുന്നു.സംഭവത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!