ഫോർട്ട് വർത്ത് (ടെക്സസ്): ടെക്സസിലെ ഫോർട്ട് വർത്തിൽ തിങ്കളാഴ്ചയുണ്ടായ സ്‌ഫോടനത്തിൽ 11 പേർക്ക് പരുക്കേറ്റു. സാൻഡ്മാൻ സിഗ്നേച്ചർ ഫോർട്ട് വർത്ത് ഡൗൺടൗൺ ഹോട്ടലിൽ നടന്ന സ്ഫോടനത്തിൽ നഗരത്തിലെ നിരവധി കെട്ടിടങ്ങൾക് കേടുപാടുകൾ ഉണ്ടായതായി ഫോർട്ട് വർത്ത് അഗ്നിശമന സേനയുടെ വക്താവ് ക്രെയ്ഗ് ട്രോജാസെക് പറഞ്ഞു.

സിറ്റി ഹാളിനും സിറ്റി കൺവെൻഷൻ സെന്ററിനും സമീപമാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് പുരോഗമിക്കുകയാണെന്ന് ഫോർട്ട് വർത്ത് ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ റെയ്ൻ ടെല്ലസ് മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.