Wednesday, October 15, 2025

കാത്തിരുന്നത് ഏഴു വർഷം; കാണാതായ ഇന്ത്യൻ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

iaf an 32 aircraft wreckage traced

2016ല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍-32 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ചെന്നൈ തീരത്ത് നിന്ന് 310 കിലോമീറ്റര്‍ അകലെ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കാണാതാകുമ്പോള്‍ 29 വ്യോമസേന ഉദ്യോഗസ്ഥര്‍ വിമാനത്തിലുണ്ടായിരുന്നു.

‘അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു. ഒരു An-32 വിമാനവുമായി സാമ്യമുള്ളതാണ് അവ. ഈ പ്രദേശത്ത് മറ്റേതെങ്കിലും വിമാനം കാണാതായതായോ അപകടത്തില്‍പെട്ടതായോ റിപ്പോര്‍ട്ടുകളില്ല. അതിനാലാണ് ഇത് കാണാതായ An-32 (K-2743) വിമാനത്തിന്റേതാണെന്ന് കരുതുന്നത്’, സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

2016 ജൂലൈ 22ന് രാവിലെ ചെന്നൈയിലെ താംബരം എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നിന്നാണ് ഐഎഎഫ് അന്റോനോവ് എഎന്‍-32 വിമാനം പറന്നുയര്‍ന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ പോര്‍ട്ട് ബ്ലെയറിലേക്കായിരുന്നു യാത്ര. എല്ലാ ആഴ്ചയും നടത്താറുള്ള യാത്രയ്‌ക്കെത്തിയ ഈ ട്രാന്‍സ്പോര്‍ട്ട് വിമാനത്തില്‍ ജീവനക്കാരുള്‍പ്പെടെ 29 പേര്‍ ഉണ്ടായിരുന്നു. രാവിലെ എട്ടുമണിക്ക് ചെന്നൈയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം പോര്‍ട്ട് ബ്ലെയറിലെ ഇന്ത്യന്‍ നാവികസേനാ എയര്‍ സ്റ്റേഷനായ ഐഎന്‍എസ് ഉത്‌ക്രോഷില്‍ ലാന്‍ഡ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!