ന്യൂഡൽഹി: യു.എൻ. ജനറൽ അസംബ്ലി പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസ് ഇന്ത്യയിൽ സന്ദർശനം നടത്തും. ജനുവരി 22 മുതൽ 26 വരെയാണ് അദ്ദേഹം ഇന്ത്യയിൽ സന്ദർശനം നടത്തുന്നത്. ജനറൽ അസംബ്ലിയുടെ പ്രസിഡന്റായതിന് ശേഷം അദ്ദേഹം നടത്തുന്ന ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദർശനമാണ്.

റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണിന്റെ ന്യൂഡൽഹി സന്ദർശനത്തോടൊപ്പമാണ് ഡെനിസിന്റെയും സന്ദർശനം. NAM യോഗത്തിനായി നിലവിൽ അദ്ദേഹം ഉഗാണ്ടയിലാണ്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ ക്ഷണത്തിന് ശേഷമാണ് ഡെന്നിസിന്റെ ഇന്ത്യ സന്ദർശനം.