Wednesday, February 11, 2026

യുഎസ് പ്രസിഡന്റ് മത്സരം: റോൺ ഡിസാന്റിസ് പ്രചാരണം അവസാനിപ്പിച്ചു

US Presidential Race: Ron DeSantis Ends Campaign

പി പി ചെറിയാൻ

ഫ്ലോറിഡ : യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കടുത്ത വെല്ലുവിളി ഉയർത്തിയിരുന്ന റോൺ ഡിസാന്റിസ് തന്റെ പ്രചാരണം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, എക്‌സ് സോഷ്യൽ മീഡിയ സൈറ്റിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ട്രംപിന് അനുകൂല തീരുമാനം പ്രഖ്യാപിച്ചത്.

അയോവ കോക്കസിൽ രണ്ടാം സ്ഥാനത്തെത്തിയതിനെ തുടർന്നാണ് ഡിസാന്റിസിന്റെ പുതിയ തീരുമാനം. അദ്ദേഹവും സഖ്യകക്ഷികളും ദശലക്ഷക്കണക്കിന് പണം ചെലവഴിച്ച് 99 കൗണ്ടികളും സന്ദർശിച്ചിരുന്നു. ന്യൂ ഹാംഷെയർ, സൗത്ത് കാരൊലൈന തുടങ്ങിയ ആദ്യകാല വോട്ടിംഗ് സംസ്ഥാനങ്ങളിൽ സാന്നിധ്യം സ്ഥാപിക്കുന്നതിനുപകരം റോൺ ഡിസാന്റിസ് ആഴ്ചകളോളം അയോവയിൽ പ്രചാരണത്തിനായി ചെലവഴിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!