അബുദാബി: ഗർഭാശയ ക്യാൻസറിന് കാരണമാകുന്ന ഹ്യൂമൻ പാപിലോമ വൈറസിനെതിരായ എച്ച്പിവി വാക്സിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്ത്രീകൾക്ക് ബോധവത്കരണവുമായി അബുദബി ആരോഗ്യവകുപ്പ്. ഹ്യൂമൻ പാപിലോമ വൈറസിൽ നിന്ന് സ്ത്രീകൾക്ക് എങ്ങനെ സ്വയം പരിരക്ഷ നേടാം എന്നതിനെക്കുറിച്ച് അവബോധം വളർത്തിയെടുക്കുക എന്നതാണ് ഈ മാസം ലക്ഷ്യമിടുന്നതെന്ന് കേന്ദ്രം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

13-26 വയസ് പ്രായമുള്ള യുവതികളോട് വിവാഹത്തിന് ഏതാനും വർഷങ്ങൾക്ക് മുമ്പ് വാക്സിൻ എടുക്കണമെന്ന് എഡിപിസി ആവശ്യപ്പെട്ടു. ഗർഭാശയ ക്യാൻസറിനുള്ള സാധ്യതകൾ കണ്ടെത്തുന്നതിൻ്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളർത്തുന്നതിനായി കേന്ദ്രം സമഗ്ര ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. കൂടാതെ സ്കൂളുകളിൽ ശിൽപശാലകളും കേന്ദ്രം സംഘടിപ്പിക്കുന്നുണ്ട്.
