ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ദുബായ് വിമാനത്താവളം ഒന്നാമത് .അമേരിക്കയിലെ അറ്റ്ലാന്റ വിമാനത്താവളത്തെ പിന്തള്ളിയാണ് ദുബായുടെ ഈ നേട്ടം. ജനുവരിയുടെ തുടക്കത്തിൽ 50 ലക്ഷത്തിലേറെ യാത്രക്കാർ ദുബായ് വിമാനത്താവളം ഉപയോഗിച്ചു എന്നാണ് റിപ്പോർട്ട്.

ഏവിയേഷൻ ഏജൻസിയായ ഒ.എ.ജി പുറത്തുവിട്ട റാങ്കിങ് റിപ്പോർട്ടിലാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. 47 ലക്ഷം സീറ്റുകൾ കൈകാര്യം ചെയ്ത അന്റലാന്റ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കഴിഞ്ഞ വർഷം ദുബായ് രണ്ടാം സ്ഥാനത്തായിരുന്നു. കോവിഡിന് മുമ്പ് 2019 ൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്നു. 2023ലെ ഒ.എ.ജിയുടെ വാർഷിക കണക്കിലും ദുബായിക്കായിരുന്നു ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന റാങ്കിങ്. പോയവർഷം 5.65 കോടി സീറ്റുകളാണ് രേഖപ്പെടുത്തിയത്.