ടൊറൻ്റോ : കഴിഞ്ഞയാഴ്ച റിച്ച്മണ്ട് ഹില്ലിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് പേരിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഫെബ്രുവരി ഒന്നിന് യങ് സ്ട്രീറ്റിൽ കാർവിൽ റോഡിന് സമീപമുള്ള വീട്ടിലാണ് മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

നാൽപത്തിയൊന്ന് വയസുള്ള യുവാവും മുപ്പത്തിയാറു വയസുള്ള യുവതിയുമാണ് മരിച്ച മറ്റ് രണ്ടുപേർ. ഇവരുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
