Sunday, December 21, 2025

ബിനുമാഷിന്റെ പതിരും കതിരും ഇനി എംസി ന്യൂസിൽ

പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്കൂളിലെ ഭാഷാധ്യാപകനായ ബിനു കെ. സാം അവതരിപ്പിച്ചുവരുന്ന ഭാഷയിലെ തെറ്റും ശരിയും പറയുന്ന ‘പതിരും കതിരും’ എംസി ന്യൂസിൽ. പത്രത്താളുകളിലൂടെയും ചാനലുകളിലൂടെയുമൊക്കെ ബിനുമാഷ് പരിചിതനാണ്.

രസകരമായ രീതിയിലുള്ള അവതരണത്തിലൂടെയും വിഷയങ്ങളുടെ വൈവിധ്യങ്ങളിലൂടെയും ശ്രദ്ധേയമാണ് പതിരും കതിരും. ഭാഷയെ സ്നേഹിക്കാനും ഭാഷ തെറ്റാതെ പ്രയോഗിക്കാനും പതിരും കതിരും പതിവായി കാണുക, കൂട്ടുകാരുമായി പങ്കുവയ്ക്കുക.

വാക്കുകൾക്ക് ഇടയിൽ അകലം ഇടുന്നതും ചേർത്തെഴുതുന്നതുമൊക്കെ ഭാഷയിൽ ശ്രദ്ധിക്കേണ്ടതാണ്. അത് എഴുതുകയാണെങ്കിലും പറയുകയാണെങ്കിലും.

ഒരുദാഹരണം: മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ ആരും അവിടെ നിന്നുപോകരുത്. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ ആരും അവിടെനിന്നു പോകരുത്.

ഇത്തരത്തിൽ ഭാഷയിലെ തെറ്റും ശരിയും സാധാരണക്കാരനു മനസിലാകുന്ന രീതിയിൽ വളരെ രസകരമായി അവതരിപ്പിക്കുന്ന പതിരും കതിരിലേക്ക്

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!