കിച്ചനർ : ശനിയാഴ്ച ഉച്ചകഴിഞ്ഞ് കിച്ചനറിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് പരുക്കേറ്റു. ജോസഫ് സ്ട്രീറ്റിനും ഡേവിഡ് സ്ട്രീറ്റിനും സമീപം സെൻ്റർ ഓഫ് ഫാമിലി മെഡിസിനിലാണ് തീപിടിത്തം ഉണ്ടായത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഗ്നിശമന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ കരുതുന്നത്. തീപിടിത്തത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് പുറത്തു വിട്ടിട്ടില്ല.