Friday, March 13, 2026

എച്ച്‌ഐവി സ്വയം പരിശോധനാ കിറ്റുകള്‍ക്കുള്ള ധനസഹായം മാര്‍ച്ചില്‍ അവസാനിക്കും

സ്വന്തമായി വീട്ടിലെ സ്വകാര്യതയില്‍ പരിശോധിക്കാന്‍ കഴിയുന്ന എച്ച്‌ഐവി കിറ്റുകള്‍ക്കുള്ള ധനസഹായം മാര്‍ച്ചില്‍ അവസാനിക്കും. INSTI എന്നറിയപ്പെടുന്ന പരിശോധനയില്‍ ഒരു തുള്ളി രക്തം ഉപയോഗിച്ച് ഏകദേശം ഒരു മിനിറ്റിനുള്ളില്‍ ഫലം അറിയാന്‍ സാധിക്കും. എന്നാല്‍ ഫണ്ട് അവസാനിക്കുന്നതോടെ കമ്മ്യൂണിറ്റികളിലേക്ക് പരിശോധന കിറ്റുകള്‍ എങ്ങനെ എത്തിക്കുമെന്ന ആശങ്കയിലാണ് ഒന്റാരിയോയിലെ CARY കമ്മ്യുണിറ്റിയിലെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രോസി ലൂസിജിന്‍.

കാനഡയില്‍ എച്ച്‌ഐവി രോഗികളുടെ എണ്ണില്‍ വന്‍ വര്‍ധനയാണ് കാണുന്നത്. 2022ല്‍ കാനഡയില്‍ 1,833 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ധനയാണ് 2022ല്‍ ഉണ്ടായത്. മണ്‍ട്രിയോള്‍ പബ്ലിക് ഹെല്‍ത്ത് ഉദ്യാഗസ്ഥര്‍ 2022ല്‍ റിപ്പോര്‍ട്ട് ചെയ്തത് 310 എച്ച്‌ഐവി കേസുകളാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 120 ശതമാനം വര്‍ധനയാണ് എച്ച്‌ഐവി കേസുകളില്‍ ഉണ്ടായത്.

എച്ച്‌ഐവി സ്വയം പരിശോധനയ്ക്ക് 2020ലാണ് കാനഡയില്‍ അംഗീകാരം ലഭിക്കുന്നത്. ഇതുവരെ രാജ്യത്തുടനീളമുള്ള 400 സംഘടനകള്‍ക്കായി രണ്ടുലക്ഷത്തി പതിനയ്യായിരത്തിലധികം കിറ്റുകളാണ് വിതരണം ചെയ്തത്.

മാനിറ്റോബയിലും സസ്‌കാച്വാനിലുമാണ് എച്ച്‌ഐവി രോഗനിര്‍ണയ നിരക്ക് കൂടുതല്‍.സസ്‌കാച്വാനിലെ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ നാലിരട്ടി കൂടുതലാണ്. ഇത്തരം സ്വയം പരിശോധനാ കിറ്റുകള്‍ ഏറെ പ്രയോജനകരമായ ഒന്നായിരുന്നുവെന്ന് സസ്‌കാച്വാനിലെ എയ്ഡ്സ് പ്രോഗ്രാമുകളുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷൈനി മേരി വര്‍ഗീസ് പറഞ്ഞു.

ആളുകള്‍ക്ക് വേഗത്തില്‍ എച്ച്‌ഐവി രോഗനിര്‍ണയം നടത്താനും ചികിത്സ തേടാനും സ്വയം പരിശോധനാ കിറ്റുകള്‍ അനിവാര്യമാണെന്നും അതിനാല്‍ ഫണ്ടിങ് തുടരണമെന്നും ഷൈനി മേരി വര്‍ഗീസ് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!