Friday, October 16, 2026

ബലാത്സംഗ കേസ്: ഡാനി ആൽവെസിന് നാലര വർഷം തടവ്

ബാ‍ഴ്സലോണ: ബലാത്സംഗ കേസിൽ ബാഴ്സലോണയുടെ മുൻ ബ്രസീലിയൻ സൂപ്പർ താരം ഡാനി ആൽവെസിന് തടവുശിക്ഷ. നാലു വർഷവും ആറു മാസവുമാണ് തടവുശിക്ഷ വിധിച്ചത്. എക്കാലത്തെയും മികച്ച ഫുട്ബാളർമാരുടെ നിരയിൽ ഇടംപിടിച്ച ആൽവെസിന് ബാഴ്സലോണയിലെ നിശാ ക്ലബിൽ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ കേസിലാണ് ശിക്ഷ വിധിച്ചത്. സ്പാനിഷ് കോടതിയാണ് ആല്‍വെസിനെ ശിക്ഷിച്ചത്.

ഒന്നര ലക്ഷം യൂറോ പിഴയും ചുമത്തിയിട്ടുണ്ട്. യുവതിയെ അറിയില്ലെന്നും പ്രശസ്തിക്ക് വേണ്ടിയുള്ള പരാതിയെന്നും ആദ്യം നിലപാടെടുത്ത ആല്‍വെസ്, ശാസ്ത്രീയ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെ 4 തവണ മൊഴി മാറ്റിയിരുന്നു. മദ്യലഹരിയില്‍ സംഭവിച്ചതെന്നായിരുന്നു ഒടുവില്‍ ആല്‍വെസിന്‍റെ മൊഴി.

9 വര്‍ഷം തടവു നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍, കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവ് പാടില്ലെന്നായിരുന്നു ആല്‍വെസിന്‍റെ വാദം. മൂന്ന് ലോകകപ്പുകളില്‍ കളിച്ചിട്ടുള്ള ആല്‍വസ്, രണ്ട് തവണ കോപ്പ അമേരിക്ക കിരീടം നേടിയ ബ്രസീല്‍ ടീമിലെ പ്രധാന താരമായിരുന്നു. ഒളിംപിക് സ്വര്‍ണം നേടുന്ന പ്രായം കൂടിയ ഫുട്‌ബോള്‍ താരമെന്ന നേട്ടവും സ്വന്തമാക്കിയിട്ടുള്ള ആല്‍വെസ്, പിഎസ്ജി, യുവന്‍റസ് ടീമുകളിലും കളിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!