ഞായറാഴ്ച വൈകീട്ട് ഫോർട്ട് ലോഡർഡേൽ-ഹോളിവുഡ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് ടോറോന്റോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ കാനഡ വിമാനം റദ്ദാക്കിയത് യാത്രക്കാരെ പരിഭ്രാന്തയിലാക്കി. എയർ കാനഡ എസി 1029 വിമാനമാണ് റദ്ദാക്കിയത്.

പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പാണ് വിമാനം വൈകുമെന്ന അറിയിപ്പ് യാത്രക്കാർക്ക് നൽകിയത്. തുടർന്ന് പത്ത് തവണ വിമാനം വൈകുമെന്ന് അറിയിപ്പ് ലഭിച്ചതായി യാത്രക്കാർ പറഞ്ഞു. ശേഷം 12:15 ഓടെ വിമാനം പൂർണ്ണമായും റദ്ദാക്കി. ഇതോടെ യാത്രക്കാർ പരിഭ്രാന്തിയിലായി. യാത്രക്കാർക്കായി എയർ ലൈൻ ഹോട്ടൽ സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും പരാതി ഉയർന്നിട്ടുണ്ട് .
വിമാനം റദ്ദാക്കാനുള്ള കാരണം എയർപോർട്ട് അതോറിറ്റി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.