അബുദാബി : യുഎഇയിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ കനത്തമഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച ഉച്ചയ്ക്ക് 45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് പ്രവചനം. തിങ്കളാഴ്ച താപനിലയിൽ കുറവുണ്ടാകും. ഈർപ്പമുള്ള അന്തരീക്ഷം തിങ്കളാഴ്ച വരെ തുടരുമെന്നും ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുമെന്നും കേന്ദ്രം അറിയിച്ചു.

ശനിയാഴ്ച രാവിലെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെട്ടിരുന്നു. ചിലയിടങ്ങളിൽ ശക്തമായ കാറ്റുണ്ടായി. മൂടൽ മഞ്ഞ് കാരണം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറഞ്ഞു. പുലർച്ചെമുതൽ റോഡുകളിൽ ഗതാഗതം മന്ദഗതിയിലായി. വാഹനങ്ങളിൽ ഫോഗ് ലൈറ്റുകൾ ഉപയോഗിക്കാനും സുരക്ഷിതമായി വാഹനമോടിക്കാനും നിർദേശമുണ്ടായി.