Tuesday, October 14, 2025

ബ്രാംപ്ടൺ പാർക്കിൽ കവർച്ചയ്ക്കിടെ കുത്തേറ്റ സംഭവം: കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്

ബ്രാംപ്ടൺ : നഗരത്തിലെ പാർക്കിൽ കവർച്ചയ്ക്കിടെ മധ്യവയസ്കന് കുത്തേറ്റ സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് പൊലീസ്. ഇതൊരു കൊലപാതക ശ്രമമായാണ് കേസ് അന്വേഷിക്കുന്നത് എന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയുടെ വിവരങ്ങൾ പുറത്തുവിട്ടിരുന്നു.

കെൻ വില്ലൻസ് ആൻഡ് സ്പ്രൂൾ ഡ്രൈവ് ഏരിയയിലെ ഡഗ്ഗൻ പാർക്കിലയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. 56 വയസുള്ളയാളെ കത്തിമുനയയിൽ കൊള്ളയടിക്കുകയും രണ്ടു തവണ മാരകമായി കുത്തി പരുക്കേൽപ്പിക്കുകയുമായിരുന്നു. കുത്തേറ്റയാളും പ്രതിയും തമ്മിൽ പരസ്പരം അറിയില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

30 വയസ് പ്രായമുള്ള, അഞ്ചടി ഒമ്പത് മുതൽ അഞ്ചടി പത്ത് ഇഞ്ച് വരെ ഉയരമുള്ള, 170 പൗണ്ട് ഭാരമുള്ള, വെളുത്ത യുവാവാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇരുണ്ട നിറത്തിലുള്ള ജാക്കറ്റും ഇളം നിറത്തിലുള്ള ട്രാക്ക് പാൻ്റും ധരിച്ചാണ് ഇയാളെ അവസാനമായി കണ്ടത്. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 905-453-2121 എന്ന നമ്പറിൽ ബന്ധപ്പെടാൻ പൊലീസ് ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!