ടൊറൻ്റോ : സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കാനഡയിൽ 33 ബോഡി ഷോപ്പുകൾ അടയ്ക്കുമെന്ന് ബോഡി ഷോപ്പ് കാനഡ ലിമിറ്റഡ് അറിയിച്ചു. കൂടാതെ ഇ-കൊമേഴ്‌സ് പ്രവത്തനങ്ങളും നിർത്തും.

ടൊറൻ്റോ, ഓട്ടവ, എഡ്മിന്റൻ, കാൽഗറി, സാസ്കറ്റൂൺ, സെന്റ് ജോൺസ് എന്നീ നഗരങ്ങളിലെ സ്റ്റോറുകളാണ് അടച്ചുപൂട്ടുന്നത്. ഇതിലൂടെ എത്ര ജീവനക്കാർക്ക് ജോലി നഷ്ടമാകും എന്നത് വ്യക്തമല്ല.
കമ്പനിയുടെ യുഎസ് വിഭാഗവും പ്രവർത്തനം അവസാനിപ്പിച്ചതായി ദി ബോഡി ഷോപ്പ് കാനഡ അറിയിച്ചു. കൂടാതെ യുകെയിലെ 75 സ്റ്റോറുകൾ പൂട്ടുമെന്നും 40 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
