പി പി ചെറിയാൻ
ഫ്ലോറിഡ : അമ്മയെ കുത്തികൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ഇമ്മാനുവൽ എസ്പിനോസ (21) എന്ന കോളേജ് വിദ്യാർത്ഥിയാണ് അമ്മ എൽവിയ എസ്പിനോസയെ (46) കൊലപ്പെടുത്തിയത്. ഗെയ്നസ്വില്ലയിലെ ഫ്ലോറിഡ സർവകലാശാലയിൽ നിന്ന് 266 കിലോമീറ്റർ അകലെയുള്ള ഫ്രോസ്റ്റ്പ്രൂഫിലെ വീട്ടിൽ നടക്കുന്ന കുടുംബ പരിപാടിയിൽ പങ്കെടുക്കാനാണ് ഇമ്മാനുവൽ എസ്പിനോസ എത്തിയത്.
ഒന്നിലധികം തവണ ഇമ്മാനുവൽ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. കൊലപാതകത്തെക്കുറിച്ചു അറിയിക്കാൻ ഇമ്മാനുവൽ തന്നെയാണ് പൊലീസിനെ വിളിച്ചത്. മറ്റൊരു ബന്ധുവുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് ഇമ്മാനുവൽ ആക്രമിച്ചത്.തന്നെ പല തവണ ‘അമ്മ പ്രകോപിപ്പിച്ചതായും ഇമ്മാനുവൽ പറഞ്ഞു. അമ്മയെ കൊല്ലാൻ കുറെ നാളായി ആഗ്രഹിച്ചിരുന്നതായും പ്രതി വെളിപ്പെടുത്തി.