ഓട്ടവ : ഇന്ന് നടന്ന ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 1,391 ഉദ്യോഗാർത്ഥികൾക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ (ഐടിഎ) ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇൻവിറ്റേഷൻ നൽകി. തുടർച്ചയായി മൂന്നാം ആഴ്ചയാണ് ഐആർസിസി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തുന്നത്.
പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലെ (പിഎൻപി) ഉദ്യോഗാർത്ഥികളെ ലക്ഷ്യം വെച്ചുള്ള ഇന്നത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 670 അല്ലെങ്കിൽ അതിന് മുകളിലുള്ള സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോറുള്ളവർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.
ഇന്ന് പിഎൻപി മാത്രമുള്ള നറുക്കെടുപ്പ് ആയതിനാൽ, ഈ ആഴ്ചയിലെ വരാനിരിക്കുന്ന ദിവസങ്ങളിൽ കൂടുതൽ നറുക്കെടുപ്പുകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആ നറുക്കെടുപ്പുകളിൽ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) അല്ലെങ്കിൽ STEM-ആകാനുള്ള സാധ്യതയുണ്ട്.