വിനിപെഗ് : മാനിറ്റോബയിലെ ഹെൽത്ത് കെയർ സപ്പോർട്ട് ജീവനക്കാർ സമരമുഖത്തേക്ക്. മുൻ കരാർ മാർച്ച് 24-ന് അവസാനിച്ച ശേഷം പുതിയ കരാറിലെത്താൻ സാധിക്കാതെ വന്നതോടെ വിനിപെഗിലെയും മാനിറ്റോബയുടെ ചില ഭാഗങ്ങളിലെയും ഹെൽത്ത് കെയർ സപ്പോർട്ട് ജീവനക്കാർ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തതായി കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് അറിയിച്ചു.

വിനിപെഗ് റീജൻ ഹെൽത്ത് അതോറിറ്റി (കമ്മ്യൂണിറ്റി & ഫെസിലിറ്റി), വിനിപെഗ് റീജൻ ഷെയർഡ് ഹെൽത്ത് (കമ്മ്യൂണിറ്റി & ഫെസിലിറ്റി), സതേൺ ഹെൽത്ത്-സാന്തെ-സുഡ് (കമ്മ്യൂണിറ്റി) എന്നിവയിലെ ജീവനക്കാരാണ് പണിമുടക്കിനൊരുങ്ങുന്നത്. എന്നാൽ എന്ന് മുതൽ പണിമുടക്ക് ആരംഭിക്കുമെന്ന് യൂണിയൻ വ്യക്തമാക്കിയിട്ടില്ല. അതേസമയം സെപ്റ്റംബർ 5, 10 തീയതികളിൽ കരാർ ചർച്ചയ്ക്ക് നിശ്ചയിച്ചിട്ടുണ്ടെന്ന് CUPE അറിയിച്ചു. WRHA, ഷെയർഡ് ഹെൽത്ത് എന്നിവിടങ്ങളിലെ 16,000 സപ്പോർട്ട് സ്റ്റാഫിനെയും സതേൺ ഹെൽത്ത്-സാന്തെ സുഡ് മേഖലയിലെ ഏകദേശം 2,000 പേരെയും പണിമുടക്ക് ബാധിക്കുമെന്ന് CUPE 204 പറയുന്നു.
