നാളെ മുതൽ യുഎഇയിൽ ഇന്ധന വില കുറയും. സെപ്റ്റംബറോടെ പെട്രോൾ ലീറ്ററിന് ഈ മാസത്തേക്കാള്‍ 15 ഫിൽസും ഡീസലിന് ലീറ്ററിന് 17 ഫിൽസും കുറയ്ക്കാനാണ് ഫ്യുവൽ പ്രൈസ് മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. പുതിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും.

പെട്രോൾ സൂപ്പർ 98 ലീറ്ററിന് 2.90 ദിർഹമാണ് നൽകേണ്ടത്. ഓഗസ്റ്റിൽ ഇത് ലീറ്ററിന് 3.05 ദിർഹമായിരുന്നു. സ്പെഷ്യൽ 95 ലീറ്ററിന് 2.78 ദിർഹം (ഓഗസ്റ്റിൽ ലീറ്ററിന് 2.93 ദിർഹം). ഇ പ്ലസ് 91ലീറ്ററിന് 2.71 ദിർഹം ( ഓഗസ്റ്റിൽ 2.86 ദിർഹം). ഡീസല്‍ ലീറ്ററിന് 2.78 ദിർഹവും നൽകണം. നിലവിൽ ഇത് 2.95 ദിർഹമാണ്. രാജ്യാന്തര തലത്തിൽ എണ്ണ വിലയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചാണ് യുഎഇയിൽ ഇന്ധന വില ക്രമീകരിക്കുന്നത്.
