Saturday, March 7, 2026

ബാറ്ററിക്ക് 33,000 ഡോളർ: ഇലക്ട്രിക്ക് കാറെടുത്ത് വെട്ടിലായി യുവാവ്

ടൊറൻ്റോ : ഇലക്ട്രിക്ക് കാറെടുത്ത് വെട്ടിലായി ഒൻ്റാരിയോക്കാരൻ. മൂന്ന് വർഷം മുമ്പ് 20,000 ഡോളറിന് വാങ്ങിയ ഇലക്ട്രിക് കാറിന് 33,000 ഡോളറിലധികം ചിലവിൽ പുതിയ ബാറ്ററി വേണ്ടിവരുമെന്നതിൽ പ്രതിസന്ധിയിലായിരിക്കുകയാണ് ഓറഞ്ച് വില്ലിക്കടുത്തുള്ള ഈസ്റ്റ് ഗരാഫ്രാക്സ സ്വദേശിയായ ചാൾസ് ജാക്കൽ. സാങ്കേതിക തകരാറിനെ തുടർന്ന് കാർ സർവീസിന് കൊടുത്തപ്പോഴാണ് പുതിയ ബാറ്ററി ആവശ്യമാണെന്ന് അറിഞ്ഞതെന്നും ബാറ്ററിയുടെ വില കേട്ട് താൻ അക്ഷരാർത്ഥത്തിൽ ഞെട്ടിയെന്നും അദ്ദേഹം പറഞ്ഞു.

ചാൾസ് മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഷെവർലെ വോൾട്ട് ഹൈബ്രിഡ് എന്ന ഇലക്ട്രിക്ക് കാർ വാങ്ങിയത്. കാർ 161,000 കിലോമീറ്റർ സഞ്ചരിച്ചപ്പോഴേക്കും പ്രവർത്തനരഹിതമായെന്ന് ചാൾസ് പറയുന്നു. അതേസമയം സംഭവിച്ചത് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പ്രശ്‌നമാണെന്നും കാറിന് പുതിയ ബാറ്ററി ആവശ്യമില്ലെന്നും പറഞ്ഞ കമ്പനി ചാൾസിന്റെ കാർ കൂടുതൽ ചിലവുകളൊന്നുമില്ലാതെ ശരിയാക്കി കൊടുക്കുകയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!