ഈ വർഷം ഹാമിൽട്ടണിൽ റിപ്പോർട്ട് ചെയ്ത ആദ്യത്തെ കൊലപാതകത്തിന് ഇരയായത് 39 കാരനായ ഷെയ്ൻ ഗ്രെനിയർ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഞായറാഴ്ച വെടിയേറ്റ കൊല്ലപ്പെട്ട ഇയാളെ കാറിൽ നിന്നും ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ടിസ്‌ഡേൽ സ്ട്രീറ്റ് സൗത്തിൽ എറി അവന്യൂ പ്രദേശത്തു വൈകുന്നേരം 6 മണിക്ക് മുമ്പാണ് സംഭവം. കണ്ടെത്തിയ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എവിടെ വെച്ചാണ് വെടിയേറ്റതെന്നോ ലക്‌ഷ്യം എന്തായിരുന്നു എന്നോ അറിയില്ലെന്ന് പോലീസ് പ്രതികരിച്ചു. എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന വാഹനത്തിനായി തിരച്ചിൽ നടത്തുകയാണെന്ന് അവർ പറഞ്ഞു. സിൽവർ വീൽ റിമ്മുകളുള്ള കറുപ്പ് അല്ലെങ്കിൽ ഇരുണ്ട നിറമുള്ള ബിഎംഡബ്ല്യു ഫോർ-ഡോർ സെഡാൻ വാഹനമാണ് പോലീസ് തിരയുന്നത്. മെയിൻ സ്ട്രീറ്റിൽ കിഴക്കോട്ട് പോകുന്നതായാണ് അവസാനം കണ്ടത്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ ഹാമിൽട്ടൺ പോലീസുമായി ബന്ധപ്പെടാൻ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു.
Updated:
ഹാമിൽട്ടണിലെ ഈ വർഷത്തെ ആദ്യ കൊലപാതകത്തിൽ ജീവൻ നഷ്ടമായത് 39 കാരന്
Advertisement
Stay Connected
Must Read
Related News