ടൊറൻ്റോ : നോർത്ത് യോർക്കിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ഡ്രിഫ്റ്റ്വുഡ് അവന്യൂവിലെ ജെയ്ൻ സ്ട്രീറ്റിലാണ് വെടിവെപ്പ് നടന്നതെന്ന് ടൊറൻ്റോ പൊലീസ് പറയുന്നു.
സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ രണ്ടു പേരെ കണ്ടെത്തി. ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. രണ്ടാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് നിന്ന് രണ്ട് തോക്കുകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പ്രതികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തെ തുടർന്ന് പ്രദേശത്തെ റോഡുകൾ അടച്ചിട്ടുണ്ട്.