Tuesday, April 14, 2026

ഉക്രൈനെ സഹായിക്കാൻ ബ്രാംപ്ടൺ ബഹിരാകാശ കമ്പനി

ഉക്രൈന് സൈനിക സഹായം നൽകാൻ ബ്രാംപ്ടൺ ബഹിരാകാശ സാങ്കേതിക കമ്പനിയെ ഫെഡറൽ സർക്കാർ വിളിച്ചു. ഗ്രേറ്റർ ടൊറന്റോ ഏരിയ ആസ്ഥാനമായുള്ള ഒരു ബഹിരാകാശ സാങ്കേതിക കമ്പനിയെയാണ് സർക്കാർ സമീപിച്ചിരിക്കുന്നത്. സാറ്റലൈറ്റ് റഡാർ ഇമേജറി ഉപയോഗിച്ച് റഷ്യൻ സൈനികരെ കണ്ടെത്താനും ഉദ്യോഗസ്ഥരുമായി രഹസ്യാന്വേഷണം പങ്കിടാനും കഴിയുമെന്ന് ബ്രാംപ്ടൺ ആസ്ഥാനമായുള്ള കമ്പനിയായ എംഡിഎ പറയുന്നു. ഏതു കാലാവസ്ഥയാണെങ്കിലും രാത്രിയായാലും പകലായാലും എല്ലാം നമുക്ക് നിരീക്ഷിക്കാൻ സാധിക്കുമെന്ന് എംഡിഎയുടെ സിഇഒ മൈക്ക് ഗ്രീൻലി പറഞ്ഞു.
വിമാനങ്ങൾ പറക്കുന്നുണ്ടോയെന്നും കപ്പലുകൾ തീരത്തടുക്കുന്നുണ്ടോയെന്നും ഏതെങ്കിലും റോഡിൽ റഷ്യൻ വാഹന വ്യൂഹം ഉണ്ടോയെന്നുമെല്ലാം വളരെ വേഗത്തിൽ അറിയാൻ സാധിക്കുമെന്നും കമ്പനി പറയുന്നു. റഷ്യക്കിപ്പോൾ സാറ്റലൈറ്റ് ഇന്റലിജൻസ് ഉണ്ടെന്നും ആയതിനാൽ ഇത് ഉക്രൈനിപ്പോൾ എംഡിഎയുടെ ഇമേജറി വളരെ ഉപകാരം ചെയ്യുമെന്നും സുരക്ഷാ-പ്രതിരോധ വിദഗ്ധൻ ക്രിസ്റ്റ്യൻ ല്യൂപ്രെക്റ്റ് പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!