Wednesday, February 5, 2025

kerala budget2022|വിലക്കയറ്റം നേരിടാന്‍ 2,000 കോടി; ലോക സമാധാന സമ്മേളനത്തിന് രണ്ടു കോടി,ഡിജിറ്റല്‍ ബജറ്റുമായി കെ.എന്‍.ബാലഗോപാല്‍

തിരുവനനന്തപുരം:ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിലെ ആദ്യ പ്രഖ്യാപനം സാധാരണക്കാർക്ക് വേണ്ടി. വിലക്കയറ്റം തടയുന്നതിന് സംസ്ഥാന ബജറ്റിൽ 2000 കോടി വകയിരുത്തി. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വിലക്കയറ്റ ഭീഷണിയെ അതിജീവിക്കുന്നതിനും വേണ്ടിയാണ് 2000 കോടി അനുവദിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

യുദ്ധത്തിന് ശേഷം വൻ വിലക്കയറ്റമാണുള്ളത്. വിലക്കയറ്റത്തെ നേരിടാൻ നമ്മുടെ പൊതു സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനം പുകൾപ്പെറ്റതാണ്. സർക്കാർ അർധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. വില സ്ഥിരത ഉറപ്പാക്കും. മഹാമാരിക്കാലത്ത് നിത്യോപയോഗ സാധനങ്ങളായ പച്ചക്കറികളുടെയടക്കം ഉത്പ്പാദനം വർധിപ്പിക്കാനായെന്നും ആ നല്ല മാതൃക മുന്നിലുണ്ടെന്നും ധനമന്ത്രി ഓർമ്മിപ്പിച്ചു.

നവകേരളം ലക്ഷ്യമിട്ട് ബജറ്റാണ് അവതരിപ്പിക്കുന്നത്. കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിൽ പ്രശംസ നേടുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം ലക്ഷ്യമിടുന്നു. സർവകലാശാല ക്യാമ്പസുകളിൽ പുതിയ സ്റ്റാർട്ട് അപ്പുകൾ തുടങ്ങും. സർവകലാശാല ക്യാമ്പസുകളോട് ചേർന്ന് സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂണിറ്റ് തുടങ്ങും. ഹോസ്റ്റലുകളോട് ചേർന്ന് ഇൻറർനാഷണൽ ഹോസ്റ്റലുകൾ ആരംഭിക്കും.തിരുവന്തപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ കേന്ദ്രം തുടങ്ങും. ഇതിന് കിഫ്‌ബി വഴി 100 കോടി അനുവദിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

ദീർഘകാല ലക്ഷ്യം വെച്ചുള്ള ബജറ്റാണ് ഇന്നവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ തുടക്കത്തിൽ വ്യക്തമാക്കിയിരുന്നു. ജനങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള നടപടികളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. അതിന് അനുസരിച്ചുള്ള പ്രഖ്യാപനമാണ് നടത്തിയത്. കേരളത്തിന്റെ ദീർഘകാല വികസനം ലക്ഷ്യമിട്ടുള്ള ബജറ്റായതിനാൽ ഭരണ പക്ഷത്തിനൊപ്പം പ്രതിപക്ഷത്തിന്റെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ആവർത്തിക്കുന്നു. ബജറ്റ് അവതരണത്തിനായി സഭയിലേക്ക് പോകും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു നിലവില്‍ വന്നതിനാല്‍ മാസ്‌ക് ധരിയ്ക്കാതെ ബജറ്റ് അവതരിപ്പിയ്ക്കാന്‍ സ്പീക്കര്‍ ധനമന്ത്രിയെ അനുവദിച്ചു.അംഗങ്ങളുടെ ഇരിപ്പിടങ്ങളില്‍ വരുത്തിയ അകലവും മാറ്റി.

*സര്‍വകലാശാലകള്‍ക്ക് 1500 ഹോസ്റ്റര്‍ മുറികള്‍. 100 കോടി കിഫ്ബി വഴി അനുവദിക്കും

*രാജ്യത്ത് ഈ വര്‍ഷം ആരംഭിക്കുന്ന 5ജി കേരളത്തിലും മാറ്റങ്ങള്‍ സൃഷ്ടിക്കും

*തലസ്ഥാനത്ത് മെഡിക്കല്‍ ടെക് ഇന്നോവേഷന്‍ പാര്‍ക്ക്

*എല്ലാ സര്‍വകലാശാലകള്‍ക്കും 20 കോടി രൂപ

*നാല് ഐ.ടി ഇടനാഴികള്‍ സ്ഥാപിക്കും; കണ്ണൂരില്‍ പുതിയ ഐ.ടി പാര്‍ക്ക്‌

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വന്തം വീട്ടില്‍ നിന്ന് തുടങ്ങി മന്ത്രി കെഎന്‍ ബാലഗോപാല്‍. ബജറ്റ് ദിവസം രാവിലെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വിഭവ സമൃദ്ധമായ പ്രാതലായിരുന്നു തോമസ് ഐസകിന്റെ കാലത്തെ പതിവ്. ഇത് മാറ്റിയ സിപിഎം സെക്രട്ടേറിയേറ്റ് അംഗം കൂടിയായ ബാലഗോപാല്‍, വീട്ടിലെത്തിയ അച്ചടി വകുപ്പ് ഡയറക്ടര്‍ എകെ ഷിബു അടക്കമുള്ളവര്‍ക്ക് നല്‍കിയത് ചായയും ഉഴുന്നുവടയും കട്ലറ്റും മാത്രം.

ഇന്ന് ഒന്‍പത് മണിക്കാണ് ബജറ്റ് അവതരണം. സംസ്ഥാനം വരുന്ന വര്‍ഷം വരുമാനത്തില്‍ വലിയ ഇടിവ് നേരിടുമെന്നതിനാല്‍ വിവിധ തരം സര്‍ക്കാര്‍ സേവനങ്ങളുടെ നിരക്കുകള്‍ കേരള ബജറ്റില്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഭൂമിയുടെ ന്യായവില, സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസുകള്‍, മോട്ടോര്‍ വാഹന നികുതി, റവന്യൂ വകുപ്പും തദ്ദേശ സ്ഥാപനങ്ങളം പിരിക്കുന്ന വിവിധ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ തുടങ്ങിയവയില്‍ വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. പെട്രോളിനും ഡീസലിനും ഉള്ള നികുതി വര്‍ധനയ്ക്ക് സാധ്യത വളരെയേറെ കുറവാണ്. ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ വരും നാളുകളില്‍ ഇന്ധന വിലയും ഉയര്‍ന്നേക്കും. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം ഉയരാന്‍ ഇടയുണ്ട്. അതിനാല്‍ തന്നെ നികുതി ഉയര്‍ത്തി ജനത്തിന് മേല്‍ ഇരട്ടപ്രഹരം ഏല്‍പ്പിക്കാന്‍ ബാലഗോപാല്‍ തയ്യാറായേക്കില്ല.

പതിവ് പോലെ മദ്യത്തിന് വില വര്‍ധിപ്പിക്കുമോയെന്നതാണ് മറ്റൊരു ചോദ്യം. നേരിയ തോതില്‍ വില വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇതിനോട് എക്‌സൈസ് വകുപ്പിന് തീരെ താത്പര്യമില്ല. മദ്യ ഇതര ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും കുത്തനെ ഉയരുന്നത് വലിയ വെല്ലുവിളിയാണെന്ന് വകുപ്പ് സര്‍ക്കാരിനെ അറിയിച്ചതാണ്.

കാര്‍ഷിക മേഖലയിലെ ഉല്‍പ്പാദനം, മൂല്യവര്‍ധന, വിപണനം തുടങ്ങിയ കാര്യങ്ങള്‍ ഇക്കുറി പ്രതീക്ഷിക്കാം. ഇന്നത്തെ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 14, 15, 16 തീയതികളില്‍ വിശദമായ ചര്‍ച്ച നടക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തെ ആദ്യ നാല് മാസത്തേക്കുള്ള ചെലവുകള്‍ക്കായി 18 ന് വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കും. പിന്നാലെ നിയമസഭ പിരിയും. അടുത്ത സമ്മേളനത്തില്‍ മാത്രമാണ് ബജറ്റ് പൂര്‍ണമായും പാസാക്കുക.

ബജറ്റിന് മുന്നോടിയായി ആസൂത്രണബോര്‍ഡ് തയ്യാറാക്കുന്ന സാമ്പത്തിക സര്‍വെ(എക്കണോമിക് റിവ്യൂ), ബജറ്റിന് മുന്‍പ് അംഗങ്ങള്‍ക്ക് കൈമാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബജറ്റിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിലാണ് സതീശന്‍ ഇക്കാര്യം സ്പീക്കറോട് ആവശ്യപ്പെട്ടത്.

എന്നാല്‍ ഈ ആവശ്യം സ്പീക്കര്‍ എം.ബി. രാജേഷ് നിരാകരിച്ചു.ബജറ്റ് അവതരണത്തിന് മുന്നോടിയായി പ്രീബജറ്റ് ചര്‍ച്ച നടത്താന്‍ എക്കണോമിക് റിവ്യൂ മുന്‍കൂട്ടി ലഭ്യമാക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കണം എന്നായിരുന്നു സതീശന്റെ ആവശ്യം.ഭരണഘടനാപ്രകാരമോ സഭാചട്ടപ്രകാരമോ കൃത്യമായ സമയപരിധിക്കുള്ളില്‍ സഭയില്‍ സമര്‍പ്പിക്കേണ്ട രേഖയല്ല എക്കണോമിക് റിവ്യൂ എന്നും അദ്ദേഹം പറഞ്ഞു.

Advertisement

LIVE NEWS UPDATE
Video thumbnail
ലോകത്തിലെ ഏറ്റവും ഉയരമുള്ള റിസോർട്ട് വരുന്നു ദുബായിൽ | MC NEWS
01:19
Video thumbnail
മുത്തങ്ങയിൽ ജനവാസ കേന്ദ്രത്തിൽ എത്തിയ കരടി കുട്ടിയെ വനപാലകർ രക്ഷപ്പെടുത്തി | MC NEWS
01:24
Video thumbnail
ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കും: ട്രംപ് | MC NEWS
01:29
Video thumbnail
ഇംഗ്ലണ്ടിനെതിരെ ബുംറ കളിക്കില്ല | SPORTS COURT | MC NEWS
01:02
Video thumbnail
നയൻതാരയ്ക്ക് നിർണായകം | CINE SQUARE | MC NEWS
01:12
Video thumbnail
താരിഫ് വർധന: കനേഡിയൻ സമ്പദ്‌വ്യവസ്ഥയിൽ അനിശ്ചിതത്വം തുടരുന്നു | MC NEWS
03:22
Video thumbnail
ഗ്യാംഗ്‍സ്റ്റര്‍ ലീഡറായി കീര്‍ത്തി സുരേഷ് | MC NEWS
01:19
Video thumbnail
കേരള - കർണ്ണാടക മല്സരം സമനിലയിൽ | MC NEWS
01:32
Video thumbnail
എങ്ങനെ ആണ് ധ്രുവക്കരടികൾക്ക് വെളുത്ത രോമങ്ങൾ ലഭിച്ചതെന്ന് നോക്കാം | MC NEWS
03:16
Video thumbnail
എസ്.ടി.ആർ നായകനാകുന്ന പുതിയ ചിത്ര൦ | MC NEWS
01:08
Video thumbnail
കോഴിക്കോട് അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം | MC NEWS
00:33
Video thumbnail
സയ്യിദ് മസൂദിനും രംഗയ്ക്കും ഒപ്പം സ്റ്റീഫന്‍ നെടുംമ്പളളിയും | MC NEWS
01:18
Video thumbnail
ഫ്രീയീയായി കിട്ടിയ ടിക്കറ്റിന് 59 കോടി, ഞെട്ടല്‍ മാറാതെ ആഷിഖ് | MC NEWS
01:28
Video thumbnail
അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്തി ചൈന | MC NEWS
01:18
Video thumbnail
കിംങ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഇനി സംവിധായകന്‍ | MC NEWS
00:46
Video thumbnail
അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെയും നാടുകടത്തി ട്രംപ് | MC NEWS
01:31
Video thumbnail
ടൊറന്റോ സിറ്റി ജീവനക്കാരന്‍റെ കൊലപാതകം: കുപ്രസിദ്ധ കുറ്റവാളി പിടിയിൽ | MC NEWS
01:07
Video thumbnail
കുടിയേറ്റക്കാരെ തിരിച്ചുവിടാന്‍ പതിനെട്ടാം നൂറ്റാണ്ടിലെ നിയമം നടപ്പാക്കാനൊരുങ്ങി ട്രംപ് | MC NEWS
00:52
Video thumbnail
പ്രതിഫലത്തുകയിൽ വലിയ വിട്ടുവീഴ്ചയ്ക്ക് സമ്മതിച്ച് നെയ്മർ | SPORTS COURT | MC NEWS
01:14
Video thumbnail
ആരാധകർ ഏറ്റെടുത്ത് മോഹൻലാൽ ചിത്രം | CINE SQUARE | MC NEWS
01:02
Video thumbnail
കാനഡ-യുഎസ് അതിര്‍ത്തി സുരക്ഷ ശക്തമാക്കാന്‍ സായുധ സേനയെ ഉപയോഗിക്കണം പിയേര്‍ പൊളിയേവ് | MC NEWS
01:35
Video thumbnail
U.S പ്രഖ്യാപിച്ച താരിഫ് 30 ദിവസത്തേയ്ക്ക് താല്‍ക്കാലികമായി മരവിപ്പിച്ചതായി ജസ്റ്റിന്‍ ട്രൂഡോ MC NEWS
01:19
Video thumbnail
യുഎസ് താരിഫ് നിയമത്തിനെതിരെ ഒറ്റക്കെട്ടായി പോരാടണം ടൊറന്റോ മേയര്‍ ഒലിവിയ ചൗ | MC NEWS
01:21
Video thumbnail
പ്രവിശ്യയിലെ അമേരിക്കന്‍ മദ്യത്തിന്റെ വില്‍പ്പന അവസാനിപ്പിച്ച് ന്യൂബ്രണ്‍സ്വിക് | MC NEWS
01:11
Video thumbnail
യുഎസ്-കാനഡ താരിഫ് യുദ്ധത്തിനിടെ ട്രംപ് -ട്രൂഡോ കൂടിക്കാഴ്ച്ച നടന്നു | MC NEWS
00:50
Video thumbnail
താരിഫ് വർധനയെത്തുടർന്ന് ആശങ്കയിലായി ആൽബർട്ടയിലെ കർഷകർ | MC NEWS
03:08
Video thumbnail
മികച്ച പ്രതികരണം നേടി 'ഒരു ജാതി ജാതകം' | CINE SQUARE | MC NEWS
01:14
Video thumbnail
യുഎസ്എഐഡി അടച്ചുപൂട്ടാൻ സാധ്യത: ഇലോൺ മസ്ക് | MC NEWS
00:41
Video thumbnail
സഞ്ജുവിൻ്റെ കൈവിരലിന് പരിക്ക്, ആറാഴ്ച വിശ്രമം | MC NEWS
01:05
Video thumbnail
'2024 YR4 ഛിന്നഗ്രഹം' 2032ല്‍ ഭൂമിയില്‍ ഇടിക്കാന്‍ സാധ്യതയുണ്ടോ? | MC NEWS
03:55
Video thumbnail
നെയ്മറിൻ്റെ മടങ്ങിവരവും ബ്രസീലിൻ്റെ ലോകകപ്പ് സ്വപ്നങ്ങളും | MC NEWS
05:04
Video thumbnail
പാനമ കനാല്‍ കൈക്കലാക്കുമെന്ന് വീണ്ടും ട്രംപ് | MC NEWS
02:39
Video thumbnail
67-മത് ​ഗ്രാമി അവാർഡ് പ്രഖ്യാപിച്ചു: ചരിത്ര നേട്ടവുമായി ബിയോൺസി | MC NEWS
01:17
Video thumbnail
മമ്മൂട്ടിയെ കാണാനെത്തി ഓസ്‌ട്രേലിയയിലെ മലയാളി മന്ത്രി | MC NEWS
03:17
Video thumbnail
പുല്‍പ്പളളിയില്‍ നിന്നും പിടികൂടിയ കടുവ തിരുവനന്തപുരം മൃഗശാലയില്‍ | Tigress captured in Pulpalli
01:45
Video thumbnail
യുഎഇ ഗോൾഡൻ വീസ: അറിയേണ്ടതെല്ലാം | UAE Golden Visa: Everything you need to know | MC NEWS
03:58
Video thumbnail
വി ഡി സതീശൻ മാധ്യമങ്ങളെ കാണുന്നു | MC News
03:12
Video thumbnail
ഇന്ത്യയ്ക്ക് കൂറ്റൻ വിജയം | MC NEWS
01:05
Video thumbnail
വിജയ്‍യുടെ പാർട്ടിയിലേക്ക് വെട്രിമാരനും | MC NEWS
01:12
Video thumbnail
ഹിന്ദു - ഇന്ത്യ വിരുദ്ധ മുദ്രാവാക്യമുയർത്തി ഖലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം | MC NEWS
00:51
Video thumbnail
ഹിന്ദു - ഇന്ത്യാ വിരുദ്ധ മുദ്രാവാക്യമുയർത്തി കാനഡയിൽ ഖലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം | MC NEWS
03:12
Video thumbnail
വീണ്ടും ഹിറ്റടിച്ച് ബേസിൽ; പൊൻമാൻ സക്സസ് ട്രെയ്‌ലർ | CINE SQUARE | MC NEWS
01:13
Video thumbnail
ലോക കിരീടം ഇന്ത്യയ്ക്ക് | SPORTS COURT | MC NEWS
01:09
Video thumbnail
മുനമ്പം വിഷയത്തിൽ സാദിഖ് അലി ശിഹാബ് തങ്ങൾ | MC NEWS
00:55
Video thumbnail
ജോർജ് കുര്യന്റേത് കേരളത്തെ അധിക്ഷേപിക്കുന്ന പ്രസ്താവന - പി. രാജീവ് | MC NEWS
01:29
Video thumbnail
ഭാര്യയെ കൊന്ന്കുക്കറിലിട്ട് വേവിച്ചു.. കേട്ടാലറപ്പു തോന്നുന്ന ഒരു കൊലപാതകം! | MC NEWS
07:35
Video thumbnail
പ്രിന്‍സ് ആന്റ് ഫാമിലി റീലീസ് തിയതി പ്രഖ്യാപിച്ചു | MC NEWS
01:07
Video thumbnail
മുകേഷ് എംഎൽഎ ആയി തുടരുന്നത് ശരിയല്ല: മുകേഷിനെതിരെ പരാതി നൽകിയ നടി | MC NEWS
00:58
Video thumbnail
വമ്പന്‍ മുന്നേറ്റവുമായി അജിത്തിന്റെ 'വിടാമുയര്‍ച്ചി' | MC NEWS
01:06
Video thumbnail
യു എസിന് പ്രതികാര താരിഫ് പ്രഖ്യാപിച്ച് കാനഡ| Canada announces retaliatory tariffs on the US |MC NEWS
05:02
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!