Saturday, August 30, 2025

റ​ഷ്യ​ൻ ചാ​ന​ലു​ക​ളെ ത​ട​ഞ്ഞ് യു​ട്യൂ​ബ്; നി​യ​ന്ത്ര​ണം ആ​ഗോ​ള വ്യാ​പ​ക​മാ​യി

ഓ​ക്ലാ​ൻ​ഡ്: റ​ഷ്യ​ൻ സ​ർ​ക്കാ​ർ ചാ​ന​ലു​ക​ൾ​ക്ക് ആ​ഗോ​ള​ത​ല​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി യൂ​ട്യൂ​ബ്. യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തെ കു​റി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച് ക​മ്മ്യൂ​ണി​റ്റി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. നി​യ​ന്ത്ര​ണം ഉ​ട​ന​ടി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് യു​ട്യൂ​ബ് അ​റി​യി​ച്ചു.

റ​ഷ്യ​ൻ സ്റ്റേ​റ്റ് ഫ​ണ്ട​ഡ് മീ​ഡി​യ ചാ​ന​ലു​ക​ളാ​യ ആ​ർ​ടി, സ്പു​ട്നി​ക് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ചാ​ന​ലു​ക​ൾ​ക്കാ​ണ് നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​കു​ന്ന​ത്. ആ​ർ​ടി​യു​ടെ പ്ര​ധാ​ന യൂ​ട്യൂ​ബ് ചാ​ന​ലി​ന് 4.5 ദ​ശ​ല​ക്ഷ​ത്തി​ലേ​റെ​യും സ്പു​ട്നി​ക്കി​ന് ഏ​ക​ദേ​ശം 3.20 ല​ക്ഷ​ത്തോ​ള​വും സ​ബ്സ്ക്രൈ​ബേ​ഴ്സു​ണ്ട്. നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും യൂ​ട്യൂ​ബ് അ​റി​യി​ച്ചു.

നേ​ര​ത്തെ റ​ഷ്യ​ൻ സ​ർ​ക്കാ​രിന്‍റെ യു​ട്യൂ​ബ് ചാ​ന​ലു​ക​ളി​ൽ നി​ന്നു​ള്ള പ​ര​സ്യ ധ​ന​സ​മ്പാ​ദ​ന​വും യു​ട്യൂ​ബ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​യി​രു​ന്നു. യൂ​റോ​പ്പി​ലെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മാ​ത്രം ക​ഴി​ഞ്ഞ ആ​ഴ്ച യൂ​ട്യൂ​ബ് റ​ഷ്യ​ൻ ചാ​ന​ലു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!