നയാഗ്ര-ഓൺ-ദി-ലേക്കിൽ ഓൾ-ടെറൈൻ വെഹിക്കിൾ (എടിവി) അപകടത്തിൽപ്പെട്ടു. സെന്റ് കാതറിൻസ് സ്വദേശിയായ 16 വയസ്സുകാരനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗാരിസൺ വില്ലേജ് ഡ്രൈവ്, വില്ലേജ് റോഡിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
എടിവിയുടെ അടിയിൽ അകപ്പെട്ടുപോയ ആൾ ഹെൽമെറ്റ് ധരിച്ചിരുന്നുവെങ്കിലും അതീവ ഗുരുതര പരിക്കുകൾ സംഭവിക്കുകയായിരുന്നു. നയാഗ്ര റീജിയണൽ പോലീസ് (എൻആർപിഎസ്) കേസെടുത്ത് അനേഷണം ആരംഭിച്ചു. മഞ്ഞ നിറത്തിലുള്ള സുസുക്കി കിംഗ് ക്വാഡ് 700 എന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റയാളെ പിന്നീട് തെക്കൻ ഒന്റാറിയോയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി .
സംഭവത്തെക്കുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവർ NRPS-ൽ ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.
Updated:
നയാഗ്ര-ഓൺ-ദി-ലേക്കിൽ എടിവി അപകടത്തിൽ 16 വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു
Advertisement
Stay Connected
Must Read
Related News
