Sunday, March 15, 2026

മാരിടൈംസ്-കാൽഗറി കൂടുതൽ സർവീസുകൾ നടത്തും: വെസ്റ്റ്‌ജെറ്റ്

WestJet announces additional summer flights to Calgary from the Maritimes

കാൽഗറി : അടുത്ത വേനൽക്കാലത്ത് മാരിടൈംസിലെ രണ്ട് നഗരങ്ങളിൽ നിന്ന് കാൽഗറിയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് വെസ്റ്റ്‌ജെറ്റ് പ്രഖ്യാപിച്ചു. നോവസ്കോഷ ജെഎ ഡഗ്ലസ് മക്കർഡി സിഡ്‌നി എയർപോർട്ടിൽ നിന്ന് കാൽഗറിയിലേക്ക് ആഴ്ചയിൽ രണ്ടുതവണ സർവീസ് നടത്തും. 2025 ജൂൺ 10-ന് ആരംഭിക്കുന്ന ഈ പുതിയ സർവീസ് ഒക്ടോബർ 18-ന് അവസാനിക്കും.

കൂടാതെ ന്യൂബ്രൺസ് വിക് തലസ്ഥാന നഗരിയായ ഫ്രെഡറിക്ടണിൽ നിന്നും കാൽഗറിയിലേക്ക് മെയ് 15-ന് പുതിയ സർവീസ് ആരംഭിക്കും. ആദ്യം ആഴ്ചയിൽ രണ്ടുതവണ സർവീസ് നടത്തുകയും തുടർന്ന് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ആഴ്ചയിൽ മൂന്ന് തവണയായി സർവീസ് വർധിപ്പിക്കുകയും ചെയ്യും. ഫ്രെഡറിക്ടണിനും കാൽഗറിക്കും ഇടയിലുള്ള ഫ്ലൈറ്റുകൾ 2025 മെയ് 15-ന് ആരംഭിച്ച് ഒക്‌ടോബർ 7 വരെ പ്രവർത്തിക്കുമെന്ന് വെസ്റ്റ്‌ജെറ്റ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!