ദുബൈ: ഉക്രൈനിലെ യുദ്ധവും ആഗോള ഊര്‍ജ പ്രതിസന്ധിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ന് (ബുധന്‍) അബുദബിയിലെത്തി.യു എ ഇയിലെ ബ്രിട്ടീഷ് അംബാസഡര്‍ പാട്രിക് മൂഡിയും യു എ ഇ പ്രസിഡന്‍ഷ്യല്‍ അഡൈ്വസര്‍ അന്‍വര്‍ ഗര്‍ഗാഷും ചേര്‍ന്ന് ജോണ്‍സണെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
യു.എ.ഇക്കു പുറമേ സൗദി സന്ദര്‍ശിക്കുന്ന യു.കെ പ്രധാനമന്ത്രി, ഉക്രെയ്നിലെ റഷ്യയുടെ യുദ്ധത്തിന്റെ ഫലമായി ഉയര്‍ന്നുവന്ന ഇന്ധന വില ലഘൂകരിക്കുന്നതിനും എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും അവിടുത്തെ ഉദ്യോഗസ്ഥരുമായും സംസാരിക്കുമെന്ന് യു.കെ പ്രസ് അസോസിയേഷന്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.