Tuesday, March 17, 2026

വെള്ളിയാഴ്ച്ച ഭൂമിയില്‍ ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയ രണ്ടാമത്തെ സ്ഥലം ഹൈലെവലിൽ

എഡ്മിന്റൻ: വെള്ളിയാഴ്ച്ച ഭൂമിയില്‍ ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയ രണ്ടാമത്തെ സ്ഥലം ആല്‍ബെര്‍ട്ടയിലെ ഹൈലെവലിലെന്ന് WX-Now റിപ്പോർട്ട്.ആദ്യസ്ഥാനം അന്റാര്‍ട്ടിക്കയ്ക്കാണ്. ഹൈലെവലിൽ വെള്ളിയാഴ്ച്ച അതിരാവിലെ രേഖപ്പെടുത്തിയത് -31 ഡിഗ്രി സെല്‍ഷ്യസാണ്.സതേണ്‍ ആല്‍ബര്‍ട്ടയില്‍ നിലവില്‍ മഞ്ഞുവീഴ്ച്ച നിലനിൽക്കുന്നുണ്ട്. ഞായറാഴ്ച വരെ പ്രവിശ്യയില്‍ 35 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച മുന്നറിയിപ്പ് പ്രവചിച്ചിട്ടുണ്ട്.

കാനഡയിലെ മറ്റ് ചില സ്ഥലങ്ങളും ഭൂമിയിലെ ഏറ്റവും തണുപ്പുള്ള 10 സ്ഥലങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു.ബ്രിട്ടിഷ് കൊളംബിയയിലെ ഫോര്‍ട്ട് നെല്‍സണ്‍(-28 ഡിഗ്രി സെല്‍ഷ്യസ്), ഹേ റിവര്‍, നോര്‍ത്ത്‌വെസ്റ്റ് ടെറിട്ടറീസ്(-25 ഡിഗ്രി സെല്‍ഷ്യസ്), ചെറ്റ്‌വിന്‍ഡ് എയര്‍പോര്‍ട്ട്(-24 ഡിഗ്രി സെല്‍ഷ്യസ്) എന്നിങ്ങനെയാണ് പട്ടികയിൽ ഇടംപിടിച്ച സ്ഥലങ്ങള്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!