ഉപയോക്താക്കള്‍ക്ക് പുതിയ ജാഗ്രതാ നിര്‍ദേശവുമായി ജര്‍മനി. റഷ്യന്‍ നിര്‍മിത ആന്റിവൈറസ് സോഫ്റ്റ് വെയറായ കാസ്പെര്‍സ്‌കി ഉപയോക്താക്കള്‍ക്ക് ആണ് ജര്‍മനിയുടെ ജാഗ്രതാ നിര്‍ദേശം. റഷ്യന്‍ ഭരണകൂടം ഐ ടി സിസ്റ്റത്തെ ഹാക്ക് ചെയ്യുന്നതിന് വേണ്ടി കാസ്പെര്‍സ്‌കിയെ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കാസ്പെര്‍സ്‌കി ഉപയോഗിച്ച് കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്നും സൈബര്‍ ആക്രമണങ്ങള്‍ റഷ്യ പദ്ധതിയിടുന്നുണ്ടെന്നും സുരക്ഷാ ഏജന്‍സിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഈ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നാണ് മുന്നറിയിപ്പ്.