Monday, August 18, 2025

നോട്രെ- ദാം ഡി പാരിസ് കത്തിഡ്രല്‍ ഡിസംബര്‍ ഏഴിന് വിശ്വാസികള്‍ക്ക് തുറന്ന് കൊടുക്കും

പാരിസ് : നവീകരണം പൂര്‍ത്തിയായ നോട്രെ-ദാം ഡി പാരിസ് കത്തിഡ്രല്‍ ഡിസംബര്‍ ഏഴിന് വിശ്വാസികള്‍ക്ക് തുറന്ന് കൊടുക്കും. പ്രധാന അള്‍ത്താരയുടെ കൂദാശക്ക് ശേഷമാകും തീര്‍ഥാടകര്‍ക്കായി കത്തീഡ്രല്‍ തുറന്നുകൊടുക്കുക. 2019 ഏപ്രില്‍ 15 ന് ഉണ്ടായ തീപിടിത്തത്തില്‍ കത്തീഡ്രലിന് വലിയരീതിയില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതിനേ തുടര്‍ന്നാണ് നവീകരണം നടത്തേണ്ടിവന്നത്. അഞ്ച് വര്‍ഷം നീണ്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 700 മില്യണ്‍ യൂറോ ചിലവായതായാണ് കണക്കുകള്‍ പറയുന്നത്.

12-ാം നൂറ്റാണ്ടില്‍ ഗോഥിക് വാസ്തുശില്‍പ ശൈലിയില്‍ നിര്‍മിച്ച നോട്രെ -ദാം കത്തീഡ്രല്‍ തനിമ നിലനിര്‍ത്തി തന്നെയാണ് പുന:സൃഷ്ടി നടത്തിയിരിക്കുന്നത്. പാരിസ് നഗരത്തിന്റെയും ഫ്രഞ്ച് രാഷ്ട്രത്തിന്റെയും ലോകമെമ്പാടും അംഗീകരിച്ചിട്ടുള്ള പ്രതീകമാണ് കത്തീഡ്രല്‍.1805-ല്‍ ഇതിന് മൈനര്‍ ബസലിക്ക എന്ന ബഹുമതി ലഭിച്ചിട്ടുണ്ട് . ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ഏകദേശം 12 ദശലക്ഷം ആളുകള്‍ പ്രതിവര്‍ഷം നോട്രെ-ദാം സന്ദര്‍ശിച്ചു, ഇത് പാരീസിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന സ്മാരകമായി മാറി.

കൊയറിന്റെയും അതിന്റെ രണ്ട് ആംബുലേറ്ററികളുടെയും നിര്‍മ്മാണത്തോടെയാണ് കത്തിഡ്രല്‍ നിര്‍മ്മാണത്തിന്റെ ആദ്യ ഘട്ടം ആരംഭിച്ചതെന്നാണ് പറയപ്പെടുന്നത്.ക്രിസ്തുവിന്റെ മുള്‍കിരീടം, കുരിശില്‍ നിന്നുള്ള ഒരു നഖം, കുരിശിന്റെ ഒരു കഷണം എന്നിവ ഉള്‍പ്പെടുന്ന ക്രിസ്തുവിന്റെ അഭിനിവേശത്തിന്റെ തിരുശേഷിപ്പുകള്‍ കത്തീഡ്രലില്‍ സൂക്ഷിച്ചിരുന്നു.എന്നാല്‍ തീപിടുത്തത്തിന് ശേഷം അവയൊക്കെ പാരിസിലെ മ്യൂസിയത്തിലേക്ക് മാറ്റി.ഡിസംബര്‍ ഏഴിലെ ഉദ്ഘാടനത്തിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെ ഒട്ടേറെ രാഷ്ട്രത്തലവന്മാര്‍ ഉള്‍പ്പെടെയുള്ളവിശിഷ്ടാതിഥികള്‍ പങ്കെടുക്കും

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!