മഞ്ഞുകാലത്ത് ചര്‍മ സംരക്ഷണത്തിനൊപ്പം തന്നെ പ്രാധാന്യം ഉള്ള ഒന്നാണ് തലമുടി. ഈ സമയത്ത് ശരീരം കൂടുതലായി വരൾച്ച നേരിടുന്നതിനൊപ്പം മുടി കൊഴിച്ചിലും ഉണ്ടാകാറുണ്ട്. എന്നാൽ, ചർമത്തിന് കൊടുക്കുന്ന പ്രാധാന്യം മുടിക്ക് നൽകുന്നില്ലെന്നുള്ളതാണ് വാസ്തവം.തണുപ്പ് കൂടുമ്പോള്‍ തലയോട്ടിയിലെ ഈര്‍പ്പം നഷ്ടമാകും. ഇത് മുടിയെ വരണ്ടതാക്കും. അതിനാല്‍ ഈ മഞ്ഞുകാലത്ത് മുടി സംരക്ഷണത്തിന് സാധാരണയുള്ള പരിഹാരങ്ങള്‍ പോരാ.തണുപ്പാണെന്ന് കരുതി കുളിക്കാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നവര്‍ ആ ശീലം ഉപേക്ഷിക്കണം.

ചൂടുവെള്ളം ഉപയോഗിച്ചാല്‍ സ്‌കാല്‍പ്പ് കൂടുതല്‍ ഡ്രൈയാകും. ഇതോടെ മുടി കൊഴിച്ചില്‍ അധികമാക്കുമെന്നത് ഓര്‍മ വേണം.ഹെയര്‍ ഡ്രൈയറുകള്‍, സ്‌ട്രൈയ്റ്റ്‌നര്‍, കേളിംഗ് അയണ്‍ തുടങ്ങിയ ഉപകരണങ്ങള്‍ മുടിക്ക് അത്ര നല്ലതല്ല. ഈർപ്പം നഷ്ടമാകുന്നതിനൊപ്പം മുടി പൊട്ടിപോകാനും ഇത് കാരണമാകും. തലയില്‍ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് ഈ സമയത്ത് നല്ലതാണ്. വെളിച്ചെണ്ണയും ഒലിവെണ്ണയും കൂടുതൽ ഗുണം ചെയ്യും . ഈര്‍പ്പം ലോക്ക് ചെയ്ത് നിര്‍ത്താന്‍ സഹായകമാകുന്ന മറ്റൊരു കാര്യം ആഴത്തിലുള്ള കണ്ടീഷനിംഗാണ്. മുടി പൊട്ടാതെ ഇത് സഹായിക്കും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കേടുപാടുകള്‍ ഒഴിവാക്കാന്‍ മുടി കഴുകുന്നത് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയായി കുറയ്ക്കുക എന്നതാണ്.