കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി ഒൻ്റാരിയോ ഗവണ്മെന്റ് അറിയിച്ചു. നിലവിൽ ഇപ്പോൾ 193 രോഗികളാണ് ഐ സി യുവില ഉള്ളത്. ഇന്ന് ആകെ 6 കോവിഡ് മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . പ്രവിശ്യാ ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ചു ആഴ്ചതോറും, ഐസിയുവിൽ ചികിത്സിക്കുന്ന COVID-19 രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നു എന്നും ഈ വെള്ളിയാഴ്ച 238 ൽ നിന്നും 193 ആയി കുറഞ്ഞുവെന്നും അറിയിച്ചു. ഒൻ്റാരിയോയിൽ നിലവിൽ കോവിഡ്-19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മൊത്തം രോഗികളുടെ എണ്ണം അധികൃതർ പുറത്തുവിട്ടിട്ടില്ല. ഐസിയുവിൽ ഉള്ള 79 ശതമാനം പേർ കൊവിഡ് 19 കാരണവും 21 ശതമാനം പേർ മറ്റ് കാരണങ്ങളാൽ ഐ സി യുവിൽ പ്രവേശിപ്പിക്കപ്പെട്ടവരുമാണ്. ഇന്നത്തെ മരണങ്ങൾ കൂട്ടി പ്രവിശ്യയിൽ മൊത്തം മരണസംഖ്യ 12,313 ആയി.
Updated:
കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു: ഒൻ്റാരിയോ ഗവണ്മെന്റ്
Advertisement
Stay Connected
Must Read
Related News
