Sunday, December 21, 2025

റ്റെമ്പററി ഫോറിൻ വർക്കർ പ്രോഗ്രാം; പുതിയ ഇമിഗ്രേഷൻ പരിധികൾ മോശമാക്കിയ നയമെന്ന് വിദഗ്ധർ

ഓട്ടവ : കാനഡയിലെ റ്റെമ്പററി ഫോറിൻ വർക്കർ പ്രോഗ്രാം (TFWP) പ്രശ്നങ്ങൾ കൊണ്ട് വലയുകയാണ്. മാറി മാറി വരുന്ന സർക്കാരുകൾ ഇതിലെ പോരായ്മകൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു. പ്രോഗ്രാമിൽ മനുഷ്യാവകാശ ലംഘനങ്ങളും പൗരത്വ പാതകളുടെ അഭാവവും വിദഗ്ദ്ധർ ചൂണ്ടി കാണിച്ചിരുന്നു. എന്നാൽ, പ്രോഗ്രാമിൽ മാറ്റമുണ്ടായില്ല. തൊഴിലുടമയുടെ ആവശ്യവും നയ മാറ്റങ്ങളും കാരണം കാനഡയിൽ 2000 മുതൽ താൽക്കാലിക പെർമിറ്റ് ഹോൾഡർമാരുടെ എണ്ണം ഗണ്യമായി വർധിച്ചിരുന്നു. നിരവധി നയങ്ങളിലും പ്രോഗ്രാമുകളിലും മാറ്റങ്ങൾ വരുത്തിയതോടെ 2000-നും 2010-നും ഇടയിൽ TFWP സ്ഥിരമായ ഇമിഗ്രേഷൻ സംവിധാനത്തെ മറികടന്നിരുന്നു.

കാനഡയുടെ ടെമ്പററി ഫോറിൻ വർക്കർ പ്രോഗ്രാം (TFWP) ഒരിക്കലും ഒരു മൈഗ്രേഷൻ പ്രോഗ്രാമായിട്ടല്ല ഉദ്ദേശിച്ചിരുന്നത്. എന്നാൽ, അത് പ്രവർത്തിച്ചിരുന്നത് അങ്ങനെ ആയിരുന്നു. ഇത് സ്ഥിരതാമസത്തിനുള്ള പ്രവേശനം, മനുഷ്യാവകാശങ്ങൾ, തൊഴിൽ ലംഘനങ്ങൾ, ആരോഗ്യ സംരക്ഷണത്തിനും മറ്റ് സേവനങ്ങൾക്കുമുള്ള തടസ്സങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകളിലേക്ക് നയിച്ചു. ഇത്തരം പ്രശ്നങ്ങൾ കാനഡയിലെ ഓഡിറ്റർ ജനറലിൻ്റെ ഓഫീസിൽ നിന്നും മറ്റ് കമ്മിറ്റികളിൽ നിന്നുമുള്ള റിപ്പോർട്ടുകളിൽ ചൂണ്ടികാണിക്കുന്നു. എന്നാൽ, കാനഡയുടെ ഏറ്റവും പുതിയ ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ താൽക്കാലിക കുടിയേറ്റക്കാരെ ജനസംഖ്യയുടെ 6.5% ൽ നിന്ന് 5% ആയി കുറയ്ക്കാൻ ലക്ഷ്യമിടുന്നു. എന്നാൽ, ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

കാനഡയിൽ കൃഷി, സേവന, പരിചരണ മേഖലകളിൽ രൂക്ഷമായ തൊഴിലാളി ക്ഷാമമുണ്ട്. എന്നാൽ, 12 ലക്ഷം ആളുകളും 200,000 രാജ്യാന്തര വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ കാലാവധി കഴിഞ്ഞ പെർമിറ്റുമായി 2025-ൽ അവരുടെ സ്വദേശങ്ങളിലേക്ക് പോകാൻ നിർബന്ധിതരാവുകയാണ്. പക്ഷേ, കാനഡയ്ക്ക് അവരെ ആവശ്യമുണ്ട്. തൊഴിൽ ക്ഷാമം പരിഹരിക്കാൻ അവർ സമ്പദ്‌വ്യവസ്ഥയിലും സമൂഹത്തിലും സംഭാവനകൾ ചെയുന്നുണ്ട്.

കാനഡയിലെ പല താത്കാലിക കുടിയേറ്റക്കാരും ഇതിനോടകം സമൂഹവുമായി സമന്വയപ്പെട്ടിരുന്നു. പക്ഷേ അവിടെ തുടരാൻ കഴയില്ല. ഏകദേശം 30 ശതമാനം പേർക്ക് മാത്രമാണ് സ്ഥിര താമസത്തിന് അനുമതി ലഭിക്കുക. ബാക്കിയുള്ളവരെ നാടുകടത്താനായി സർക്കാരിന് ലക്ഷക്കണക്കിനാണ് ചിലവ് വരുന്നത്. 2018- 19 കാലയളവിൽ 9,500 നാടുകടത്തുന്നതിനായി മൂന്ന് കോടി നാൽപത് ലക്ഷം ഡോളറാണ് സർക്കാർ ചെലവാക്കിയത്.

കാനഡയുടെ റ്റെമ്പററി ഫോറിൻ വർക്കർ പ്രോഗ്രാമിൽ പിഴവുള്ളതിനാൽ, പ്രോഗ്രാം വഴി കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. രേഖകളില്ലാത്ത വ്യക്തികൾക്കായി വിപുലമായ ഒരു റെഗുലറൈസേഷൻ പ്രോഗ്രാം പിന്തുടരേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം. ആ തീരുമാനം വളരെ ആശങ്കാജനകമാണ്. കാലപരിധി കഴിഞ്ഞ പെർമിറ്റോ സ്റ്റുഡൻ്റ് വീസയോ ഉള്ളത്കൊണ്ട് ഭൂരിഭാഗം പേരും കുറച്ച് കൂടുതൽ കാലം കാനഡയിൽ താമസിച്ചിട്ടുണ്ട്. 200,000 രാജ്യാന്തര വിദ്യാർത്ഥികളെ അവരുടെ പെർമിറ്റ് കാലാവധി കഴിയുമ്പോൾ നാടുകടത്താൻ നിർബന്ധിക്കുന്നതും കുറഞ്ഞ വേതനത്തിലുള്ള വർക്ക് പെർമിറ്റ് പരിമിതപ്പെടുത്തുന്നതും പോലുള്ള സമീപകാല മാറ്റങ്ങൾ കാനഡയിൽ അനധികൃതമായി താമസിക്കുന്നവരുടെ എണ്ണത്തിൽ വർധന ഉണ്ടാക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!