വൻകൂവർ : ശനിയാഴ്ച പുലർച്ചെ ബ്രിട്ടിഷ് കൊളംബിയ സറേയിൽ കുത്തേറ്റ് യുവതി മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. പുലർച്ചെ മൂന്ന് മണിയോടെ 108A അവന്യൂവിലെ 14700 ബ്ലോക്കിലുള്ള വീട്ടിലാണ് സംഭവം നടന്നതെന്ന് സറേ പൊലീസ് അറിയിച്ചു.
വിവരം ലഭിച്ചതിനെ തുടർന്ന് സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ രണ്ടു പേരെ കണ്ടെത്തി. ഇതിൽ യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. രണ്ടാമത്തെ ആളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോവർ മെയിൻലാൻഡിലെ ഇൻ്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം ഏറ്റെടുത്തു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1-877-551-4448 എന്ന നമ്പറിലോ ihitinfo@rcmp-grc.gc.ca എന്ന ഇമെയിൽ വഴിയോ ബന്ധപ്പെടണമെന്ന് സറേ പൊലീസ് അഭ്യർത്ഥിച്ചു.