ന്യൂയോർക്ക്: പാർട്ടിയിൽ വെച്ച് റാപ്പർമാരായ ജെയ്-സെഡും സീൻ “ഡിഡി” കോംബ്സും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി യുവതി രംഗത്ത്. തനിക്ക് 13 വയസ്സുള്ളപ്പോളാണ് പീഡിപ്പിച്ചതെന്നാണ് യുവതി പറയുന്നത്.
എന്നാൽ, പാർട്ടിയിൽ കണ്ടുമുട്ടിയതായി പറയപ്പെടുന്ന രണ്ട് സംഗീതജ്ഞർ യഥാർത്ഥത്തിൽ ആ സമയത്ത് മറ്റെവിടെയോ പര്യടനത്തിലായിരുന്നു എന്നതുൾപ്പടെയുള്ള മൊഴിയിലെ പൊരുത്തക്കേടുകൾ കാരണം വീണ്ടും യുവതിയെ ചോദ്യം ചെയ്യുകയാണ്. ജെയ്-ഇസഡ് ആരോപണങ്ങൾ നിഷേധിച്ചു. യുവതി പറയുന്നതെല്ലാം തെറ്റാണെന്നും യുവതിയുടെ അഭിഭാഷകൻ തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഒപ്പം, കോംബ്സിൻ്റെ അഭിഭാഷകനും ആരോപണങ്ങൾ നിഷേധിച്ചു.
സംഭവത്തിൽ അന്വേഷണം ആരംഭിക്കുമെന്ന് യുവതിയുടെ അഭിഭാഷകൻ അറിയിച്ചു. കോംബ്സ് ഇപ്പോൾ കസ്റ്റഡിയിലാണ്. ഫെഡറൽ പെൺവാണിഭ ആരോപണങ്ങളിൽ വിചാരണ കാത്ത് കസ്റ്റഡിയിൽ കഴിയുകയാണ്.