ടിബിലിസി: ജോർജിയയുടെ പുതിയ പ്രസിഡന്റായി മുൻ ഫുട്ബാൾ താരം മിഖായേൽ കവലാഷ്വിലിയെ തിരഞ്ഞെടുത്തു. മാഞ്ചസ്റ്റർ സിറ്റി മുൻ സ്ട്രൈക്കറായിരുന്നു കവലാഷ്വിലി. 2016 മുതലാണ് പാർലമെന്റ് അംഗമായത്. ക്ടോബർ 26നു നടന്ന തിരഞ്ഞെടുപ്പിൽ 300 അംഗ പാർലമെന്റിൽ കവലാഷ്വിലിയുടെ ജോർജിയൻ ഡ്രീം പാർട്ടി ഭൂരിപക്ഷം നേടിയിരുന്നു. റഷ്യ അനുകൂല, യൂറോപ്യൻ യൂണിയൻ വിരുദ്ധ സഖ്യമായ പീപ്പിൾസ് പവറിന്റെ ഭാഗമായിട്ടുള്ള പാർട്ടിയാണ് ജോർജിയൻ ഡ്രീം.
2008 ൽ റഷ്യൻ ആക്രമണത്തെത്തുടർന്ന് ജോർജിയയുടെ ഭാഗമായിരുന്ന ദക്ഷിണ ഒസേഷ്യയയും അബ്ഖാസിയയും റഷ്യൻ നിയന്ത്രണത്തിലായിരുന്നു. യൂറോപ്യൻ അനുകൂല ഭരണമായിരുന്നു കഴിഞ്ഞ 6 വർഷമായി ജോർജിയയിൽ. യൂറോപ്യൻ അനുകൂല ഭരണമായിരുന്നു കഴിഞ്ഞ 6 വർഷമായി ജോർജിയയിൽ. 2023 ൽ യൂറോപ്യൻ യൂണിയൻ ജോർജിയയ്ക്ക് കാൻഡിഡേറ്റ് പദവി നൽകിയിരുന്നു. എന്നാൽ, ഉപാധിയായി നിർദേശിച്ചിരുന്ന വ്യവസ്ഥകൾ പാലിക്കാതിരുന്നതിനാൽ കഴിഞ്ഞ ജൂണിൽ സാമ്പത്തികസഹായം നിർത്തലാക്കി. യൂറോപ്യൻ യൂണിയൻ അംഗത്വ ശ്രമം കഴിഞ്ഞ മാസം ജോർജിയൻ ഡ്രീം സസ്പെൻഡ് ചെയ്തിരുന്നു.
53 കാരനായ മിഖായേൽ കവെലാഷ്വിലി മാഞ്ചസ്റ്റർ സിറ്റി കൂടാതെ നിരവധി സ്വിസ് ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഫുട്ബോള്‍ കരിയര്‍ അവസാനിപ്പിച്ചതിന് ശേഷമാണ് മിഖേല്‍ കവെലാഷ്വിലി രാഷ്ട്രീയത്തിലിറങ്ങിയത്.