Monday, February 9, 2026

സ്കാർബ്റോയിൽ കാറിടിച്ച് കൗമാരക്കാരി ഗുരുതരാവസ്ഥയിൽ

Girl, 16, struck by vehicle in Scarborough

ടൊറൻ്റോ : സ്കാർബ്റോയിൽ കാറിടിച്ച് 16 വയസ്സുള്ള പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ന് രാവിലെ ഏഴു മണിയോടെ ലോറൻസ് അവന്യൂ ഈസ്റ്റിന് സമീപമുള്ള മാർക്കം റോഡിലെ ബ്ലേക്ക്മാനർ ബൊളിവാർഡ് ഏരിയയിലാണ് സംഭവം.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ട്രോമ സെൻ്ററിൽ പ്രവേശിപ്പിച്ചതായി ടൊറൻ്റോ പാരാമെഡിക്കുകൾ അറിയിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി മാർക്കം റോഡ് അടച്ചതായി പൊലീസ് റിപ്പോർട്ട് ചെയ്തു. റോഡ് വീണ്ടും എപ്പോൾ തുറക്കുമെന്ന് വ്യക്തമല്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!