ടൊറൻ്റോ : പുലർച്ചെ പിക്കറിങിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഹൈവേ 7-നും പിക്കറിങ് കൺസഷൻ 7-നും ഇടയിലുള്ള ബ്രോക്ക് റോഡിലാണ് അപകടം ഉണ്ടായതെന്ന് ദുർഹം റീജനൽ പൊലീസ് അറിയിച്ചു.

ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും മറ്റ് മൂന്ന് പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയതായും പാരാമെഡിക്കുകൾ റിപ്പോർട്ട് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും ബ്രോക്ക് റോഡിൻ്റെ ഭാഗം കുറച്ചു സമയത്തേക്ക് അടച്ചിടുമെന്നും പൊലീസ് പറയുന്നു. അപകട കാരണം ഇതുവരെ അറിവായിട്ടില്ല.