Sunday, September 27, 2026

ട്രംപിന്റെ എഐ ഉപദേഷ്ടവായി ചെന്നൈ സ്വദേശി; മസ്കിന്റെ അനുയായി

വാഷിംഗ്ടൺ: യു എസിലെ പുതിയ സർക്കാരിന്റെ എഐ ഉപദേഷ്ടവായി അമേരിക്കൻ – ഇന്ത്യൻ വംശജനായ ശ്രീറാം കൃഷ്ണനെ നിയമിച്ചു. നിയുക്ത യു എസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപാണ് അദ്ദേഹത്തെ നിയമിച്ചത്. സീനിയർ വൈറ്റ് ഹൗസ് പോളിസി അഡ്വൈസർ എന്ന പദവിയിലേക്കാണു നിയമനം.

എക്സ് പ്ലാറ്റ്‌ഫോമിലൂടെ ശ്രീറാം ട്രംപിനു നന്ദി അറിയിച്ചു. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ അനുയായി കൂടിയാണ് അദ്ദേഹം. വെൻച്വർ കാപ്പിറ്റലിസ്റ്റ് ഡേവിഡ് ഒ.സാക്സിനെ വൈറ്റ് ഹൗസിന്റെ എഐ ക്രിപ്റ്റോ കറൻസി ഉപദേഷ്ടാവായി നിയമിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കൂടെയായിരിക്കും ശ്രീറാം പ്രവർത്തിക്കുക.

ചെന്നൈ സ്വദേശിയായ ഇദ്ദേഹം മൈക്രോസോഫ്റ്റിൽ ജോലിക്കു ചേർന്നു. പിന്നീട്, 2013ൽ ഫെയ്സ്ബുക്കിലും തുടർന്ന് സ്നാപിലും അദ്ദേഹം പ്രവർത്തിച്ചു. 2019 വരെ ട്വിറ്ററിലും ജോലി ചെയ്തു. 2021ൽ അൻഡ്രീസ്സെൻ ഹോറോവിറ്റ്സിലെത്തി. ഇന്ത്യൻ ഫിൻടെക്ക് കമ്പനിയായ ക്രെഡിന്റെ ഉപദേഷ്ടാവു കൂടിയാണ് അദ്ദേഹം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!