ടൊറോൻ്റോ: കാനഡിയിലെ മലയാളികളായ ട്രക്ക് ഡ്രൈവർമാർക്കും അതോടൊപ്പം ട്രക്കിങ്ങ് മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കും ആയി പുതിയ തൊഴിലാളി സംഘടന KTC രൂപീകരിച്ചു. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ 150 ൽ പരം മെംബേഴ്സുമായി രൂപം കൊണ്ട കൂട്ടായ്മ മാർച്ച് മാസം 19-ാം തീയതി മിസ്സിസാഗയിൽ വച്ചു നടന്ന രൂപീകരണയോഗത്തിൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു.
ശ്രീ. സുരേഷ് നാരായണൻ പ്രസിഡൻ്റും, ശ്രീ.റജിമോൻ സെക്രട്ടറിയും ശ്രീ ആന്റണി തട്ടിൽ ട്രഷററും ആയ 7 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും യോഗം തിരഞ്ഞെടുത്തു. 19 അംഗ കമ്മറ്റിയും, 6 അംഗ ബോർഡ് ഓഫ് ഡയറക്ടേഴ്സും, 5 അംഗ എത്തിക്സ് കമ്മിറ്റിയെയും ഇതോടൊപ്പം തിരഞ്ഞെടുത്തിട്ടുണ്ട്.
താൽക്കാലികമായി നിർത്തിവച്ചിരുന്ന ഈ സംഘടനയിലേക്കുള്ള മെംബർഷിപ്പ് ആപ്ലിക്കേഷനുകൾ പുനരാരംഭിച്ചു.അതോടൊപ്പം തന്നെ നമ്മുടെ അഭിമാനമായ കാനഡയിലെ ആദ്യ വനിതാ ട്രക്ക് ഡ്രൈവർ സൗമ്യം മറിയം സംഘടനയുടെ പി.ആർ.ഒ ആയും തീരത്തടുക്കപ്പെട്ടു. മെമ്പേഴ്സിൻ്റെ ക്ഷേമ പദ്ധതികൾ ഉൾപ്പെടെ, നമ്മുടെ മലയാളി സമൂഹത്തിന് ഉതകുന്ന നിരവധി പരിപാടുകളുമായി മുന്നോട്ട് പ്രവർത്തനങ്ങൾ നടത്തുവാൻ ചേർന്ന പൊതുയോഗം തീരുമാനിച്ചു.
മിസിസ്സാഗയിൽ വച്ച് നടന്ന KTC യുടെ ആദ്യ പൊതുയോഗത്തിന്
ശ്രീ.സെബി ജോസഫ് സ്വാഗതം പറയുകയും സുരേഷ് നാരായൺ നന്ദി പറയുകയും ചെയ്തു. ജോമോൻ നെടുമറ്റം, ബിനു മാത്യു, വിഷ്ണു, അനൂപ്, ജോബി, അനിൽ രവീന്ദ്രൻ, ബോസ്കോ ആന്റണി എന്നിവർ യോഗത്തിൽ സംസാരിച്ചു.
പുതിയ ഭാരവാഹികളുടെ പേരുകൾ ചുവടെ:
ഡയറക്ടർ ബോർഡ് അംഗങ്ങൾ:
1.അനിൽ രവീന്ദ്രൻ
2.ബിൻസ് ജോയ്
3.അനിൽ വൈറ്റില
4.ബിനു മാത്യു
5.ജോയ് ഇമ്മനുവൽ
6.മാത്യു ആഗസ്ത്യൻ
എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ
1.പ്രസിഡന്റ്. സുരേഷ് നാരായണൻ
2.വൈസ് പ്രസിഡന്റ്. ജോമോൻ നെടുമറ്റം
3.സെക്രട്ടറി. റെജിമോൻ
4.ജോയിന്റ് സെക്രട്ടറി. അനൂപ് തോമസ്
- ട്രെഷറർ. ആന്റണി സണ്ണി
6.ജോയിന്റ് ട്രെഷറർ. വിജീഷ് വിജയൻ
7.PRO. സൗമ്യ മറിയം
കമ്മിറ്റി അംഗങ്ങൾ
ബിബിൻ രാജൻ, ബോസ്കോ ആൻ്റണി, അരുൺ ദാസ്, ഷാജു വർഗീസ്, ടോം ജോസ്, മാത്യു ജേക്കബ്ബ്, ബാബുരാജ്, സെബി ജോസഫ്, ഫ്രഷ്ലി ബേബി, ക്ലിൻറ് ജോയ്, അജു മോഹൻ,നിഷാന്ത് സോമൻ, ജിതിൻ ജോർജ്, ജെയ്സൺ ജെയിംസ്, ബാബു നൈനാൻ,ലിൻസ് ജോസ്, മാർട്ടിൻ പടയാട്ടിൽ, ജിത്തു ജോസ്, നോബി ജോസഫ്
എത്തിക്സ് കമ്മറ്റി
- ജിനീഷ് ഫ്രാൻസിസ്
- .സിജോ ഗോമസ്
- അനീഷ് എബ്രഹാം
- ഗോഡ്ഫ്രീ
- ബിബിൻ സ്റ്റീഫൻ