ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയിലെ ക്വീന്‍സിലെ നിശാക്ലബില്‍ കൂട്ട വെടിവയ്പ്പില്‍ 11 പേര്‍ക്ക് പരുക്കേറ്റു.ബുധനാഴ്ച രാത്രിയാണ് വെടിവെയ്പ്പുണ്ടായത്.പുതുവത്സര ദിനത്തില്‍ സെന്‍ട്രല്‍ ന്യൂ ഓര്‍ലിയാന്‍സില്‍ ജനക്കൂട്ടത്തിലേക്ക് വാഹനം പാഞ്ഞുകയറി 15 പേര്‍ കൊല്ലപ്പെടുകയും 30 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അതേ ദിവസമാണ് സംഭവം.

പരുക്കേറ്റവരെ ലോംഗ് ഐലന്‍ഡ് ജൂത ഹോസ്പിറ്റല്‍, കോഹന്‍ ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളിലേക്ക് മാറ്റി.എന്നാല്‍ സംഭവത്തെക്കുറിച്ച് ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.