Wednesday, October 15, 2025

വടക്കൻ ഒൻ്റാരിയോയിൽ മഞ്ഞുപാളിയിലൂടെ വീണ് ഒരാൾ മരിച്ചു

One person dead, one missing after going through ice in Northern Ontario, OPP says

ടൊറൻ്റോ : വാരാന്ത്യത്തിൽ വടക്കൻ ഒൻ്റാരിയോ കമ്മ്യൂണിറ്റിയിൽ മഞ്ഞുപാളിയിലൂടെ വീണ് ഒരാൾ മരിച്ചു. മറ്റൊരാളെ കാണാതായതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് തെമിസ്‌കാമിങ് ഷോർസിലെ ഡാം പാർക്കിൽ രണ്ട് പേർ മഞ്ഞുപാളിയിലൂടെ വീണതായി അധികൃതർ പറയുന്നു.

എമർജൻസി യൂണിറ്റും റിക്കവറി യൂണിറ്റും സംയുക്തമായി ഇരുവർക്കുമായി തിരച്ചിൽ ആരംഭിച്ചു. തുടർന്ന് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാമത്തെയാൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് ഒപിപി അറിയിച്ചു. അന്വേഷണം തുടരുന്നതിനാൽ പൊതുജനങ്ങൾ പ്രദേശം ഒഴിവാക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു. അന്വേഷണത്തിനായി ഒൻ്റാരിയോ ഫോറൻസിക് പതോളജി സർവീസുമായും ചീഫ് കോറോണറുടെ ഓഫീസുമായും ബന്ധപ്പെട്ടിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!