Wednesday, December 24, 2025

ചൈനയില്‍ 133 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു: വീഡിയോ

ബെയ്ജിംഗ്: തെക്കു-പടിഞ്ഞാറന്‍ ചൈനയിലെ ഗുയാന്‍ക്‌സി സുവാംഗ് മേഖലയില്‍ യാത്രാ വിമാനം തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. വിമാനത്തില്‍ 133 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. ചൈനീസ് മാധ്യമങ്ങളാണ് അപകട വിവരം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

അപകടത്തില്‍ ആരെങ്കിലും മരിച്ച എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കുമിംഗ് സിറ്റിയില്‍ നിന്നും പറന്നുയര്‍ന്ന ഈസ്റ്റേണ്‍ എയര്‍ലൈനിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍ പെട്ടത്.

തകര്‍ന്നു വീണതിന് പിന്നാലെ വിമാനത്തിന് തീപിടിച്ചതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!